Section

malabari-logo-mobile

ദോഹയില്‍ മൂടല്‍ മഞ്ഞും കാറ്റും

HIGHLIGHTS : ദോഹ: ആകാശത്തുനിന്നും പൊഴിഞ്ഞുവീണ മഞ്ഞുതുള്ളികള്‍ ഇന്നലെ പ്രഭാതത്തില്‍ ഖത്തറിന് കുളിരും തണുപ്പും നല്കി.

images (3)ദോഹ: ആകാശത്തുനിന്നും പൊഴിഞ്ഞുവീണ മഞ്ഞുതുള്ളികള്‍ ഇന്നലെ പ്രഭാതത്തില്‍ ഖത്തറിന് കുളിരും തണുപ്പും നല്കി. പുലരുന്നതിന് തൊട്ടുമുമ്പെത്തിയ മൂടല്‍ മഞ്ഞ് ഓഫിസുകളില്‍ പോവുകയായിരുന്നവരുടെ വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചെങ്കിലും ഡിസംബറില്‍ കടുത്ത തണുപ്പ് ഇന്നലെയാണ് ആദ്യമായി അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ കടുത്ത മൂടല്‍ മഞ്ഞും ഉച്ചയ്ക്ക് ശേഷം കാറ്റും അനുഭവപ്പെടുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കിയിരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ തുടക്കമാണ് മൂടല്‍ മഞ്ഞും കാറ്റും. ഖത്തറിലെ അന്തരീക്ഷോഷ്മാവ് രണ്ടോ മൂന്നോ ഡിഗ്രി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 
ദോഹയില്‍ കുറഞ്ഞ താപനില 18 ഡിഗ്രിയും കൂടിയ താപനില 27 ഡിഗ്രിയും രേഖപ്പെടുത്തുമ്പോള്‍ അല്‍ഖോറിലും അബൂസംറയിലും കുറഞ്ഞ താപനില പതിമൂന്നോ പതിനാലോ ആയിരിക്കും. 
ഇന്ന് രാത്രി വരെ മൂടല്‍ മഞ്ഞും കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. 
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!