Section

malabari-logo-mobile

മഴയ്ക്കായി ഖത്തറില്‍ കൂട്ട പ്രാര്‍ത്ഥന

HIGHLIGHTS : ദോഹ: രാജ്യത്ത് മഴ ലഭിക്കാനായി ഇസ്തിസ്ഖ പ്രാര്‍ത്ഥന നടത്തി. മഴയിലൂടെ മണ്ണിനെ അനുഗ്രഹിക്കുന്നതിനായി നടത്തിയ പ്രാര്‍ത്ഥനയില്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍...

ദോഹ: രാജ്യത്ത് മഴ ലഭിക്കാനായി ഇസ്തിസ്ഖ പ്രാര്‍ത്ഥന നടത്തി. മഴയിലൂടെ മണ്ണിനെ അനുഗ്രഹിക്കുന്നതിനായി നടത്തിയ പ്രാര്‍ത്ഥനയില്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്താനി ഉള്‍പ്പെടെ നിരവധി പ്രമുഖരും ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. രാവിലെ ആറുമണിക്ക് അല്‍ വജ്ബഹ് കൊട്ടാര മൈതാനത്ത് നടന്ന പ്രാര്‍ത്ഥനയിലാണ് അമീര്‍ പൗരപ്രമുഖര്‍ക്കും മതപണ്ഡിതര്‍ക്കുമൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

പ്രാര്‍ഥനയ്ക്ക് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവും പരമോന്നത കോടതി ജഡിജിയുമായ ഷെയ്ഖ് ഡോ.തഖീല്‍ ബിന്‍ സയെര്‍ അല്‍ ഷമ്മാരി നേതൃത്വം നല്‍കി.

sameeksha-malabarinews

മനുഷ്യന്റെ തെറ്റുകള്‍ വര്‍ധിക്കുന്നതും സക്കാത്ത് നല്‍കുന്നതില്‍ ലോഭം കാട്ടുന്നതും മഴ വൈകുന്നതിന് ഇടയാക്കുന്നുവെന്ന് ഷെയ്ഖ് അല്‍ ഷമ്മാരി പറഞ്ഞു.

മഴ ലഭിക്കാത്ത അവസരങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രാര്‍ഥനയുടെ അനുസ്മരണമായാണ് ഇസ്തിസ്ഖ നടത്തുന്നത്. സാധാരണയായി ഖത്തറില്‍ ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ മഴയെത്താറാണ് പതിവ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം ഖത്തറില്‍ നല്ല മഴ ലഭച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!