ദോഹയില്‍ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡില്‍ വ്യാപക ക്രമക്കേട്‌ കണ്ടെത്തി

Story dated:Saturday August 1st, 2015,01 17:pm
ads

download (4)ദോഹ: മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡുകളില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടി.

അല്‍ റയ്യാനിലെ ആരോഗ്യ നിരീക്ഷണ വിഭാഗം നടത്തിയ റെയ്ഡില്‍ ബ്യൂട്ടി സലൂണുകള്‍ക്കെതിരെ 13 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ നിയമലംഘനത്തെ തുടര്‍ന്ന് അല്‍ സദ്ദിലെ ഒരു ഭക്ഷണശാല 45 ദിവസത്തേക്ക് അടപ്പിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടനാഴിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതായി അധികൃതര്‍ കണ്ടെത്തി.