ഖത്തറില്‍ നടുറോഡിലിറങ്ങി ആളുകളെ വിറപ്പിച്ച കടുവ മലയാള സിനമാ ലൊക്കേഷനിലേതെന്ന്‌ റിപ്പോര്‍ട്ട്‌

Story dated:Wednesday March 16th, 2016,01 21:pm

tiger-2ദോഹ: നടുറോഡിലിറങ്ങി നാട്ടുാകരെ നട്ടം തിരിയിച്ച കടുവ മലയാള സിനിമാ ലൊക്കേഷനില്‍ നിന്ന്‌ പുറത്തുചാടിയതെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചടര്‍ച്ചയെത വീഡിയോ ആയിരുന്നു ദോഹയില്‍ നടുറോഡില്‍ കറങ്ങി നടന്ന്‌ നാട്ടുകാരെ വെള്ളം കുടിപ്പിച്ച കടുവയുടേത്‌. കടുവ റോഡിലിറങ്ങിയതോടെ ഏറെനേരം ഗതാഗത തടസം നേരിടുകയും ചെയ്‌തിരുന്നു.

ദോഹയില്‍ അല്‍ റയാന്‍ ഹൈവേയിലിറങ്ങിയ കടുവ ബിജുമേനോന്‍ നായകനാകുന്ന മരുഭൂമിയിലെ ആന എന്ന വി കെ പ്രകാശിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്‌ രക്ഷപ്പെട്ടത്‌. സിനിമയിലെ നായകനായ ബിജുമേനോന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ചങ്ങലയിട്ട കടുവയുമൊന്നിച്ചാണ്‌. ഇതിനായി കൊണ്ടുവന്ന കടുവായാണ്‌ സിനിമാക്കാരെയും നാട്ടുകാരെയും വട്ടം കറക്കിയത്‌. ട്രക്കിലെ കൂട്ടില്‍ കൊണ്ടുപോകുന്നതിനിടയിലാണ്‌ കടുവ പുറത്തിറങ്ങിയത്‌. പുറത്തിറങ്ങിയ കടുവയെ വേഗം തന്നെ തിരിച്ചുകയറ്റി ഷൂട്ടിംഗ്‌ സ്ഥലത്തേക്കുതന്നെ കൊടുപോരുകയായിരുന്നുവെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കടുവയെ കൊണ്ടുവന്ന വാഹനത്തെ കേന്ദ്രീകരിച്ച്‌ ഖത്തര്‍പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം പുറത്തായത്‌.

അതെസമയം കടുവയെ കൊണ്ടുപോയവര്‍ക്ക്‌ വന്‍ പണിയാണ്‌ കിട്ടയത്‌. വന്‍തുക ഫൈനടച്ചാല്‍ മാത്രമെ ഇവരെ വിടുകയൊള്ളു എ്‌ന്ന നിലപാടിലാണ്‌ ഖത്തര്‍ പോലീസ്‌.