ഖത്തറില്‍ ഗള്‍ഫ്,എസ്ദാന്‍ മാളുകള്‍ക്ക് മുന്നിലെ സര്‍വീസ് റോഡ് അടച്ചു

ദോഹ: ഗള്‍ഫ് മാളിന്റെയും എസ്ദാന്‍ മാളിന്റെയും മുന്നിലുള്ള ശമാല്‍ റോഡിന് സമാന്തരമായിട്ടുള്ള സര്‍വീസ് റോഡ് അടച്ചു. ഉമ്മു ലഖ്ബ ഇന്റര്‍ചെയ്ഞ്ചിലെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് സര്‍വ്വീസ് റോഡ് അടച്ചിടുന്നതെന്ന് പബ്ലിക്‌വര്‍ക്ക് അതോറിറ്റി അറിയിച്ചു.

എസ്ദാന്‍ മാളിലേക്കുള്ള യാത്രക്കാര്‍ മാളിന് പിന്‍ഭാഗത്തേക്കുള്ള റോഡിലേക്ക് ചേരുന്ന അല്‍ ഉയൂന്‍ സ്ട്രീറ്റ് ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വാഹനയാത്രക്കാര്‍ വേഗത കുറയ്ക്കണമെന്നും അടയാള ബോര്‍ഡുകള്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നും അശ്ഗാല്‍ ആവശ്യപ്പെട്ടു.