ശക്തമായ ചൂട്‌; ഖത്തറില്‍ തൊഴില്‍ നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം തടഞ്ഞു

Story dated:Friday August 5th, 2016,01 06:pm
ads

Untitled-1 copyദോഹ: കൊടുംചൂടിനെ തുടര്‍ന്ന്‌ ഗവണ്‍മെന്റ്‌ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കാതെ പണിയെടുപ്പിച്ച 60 ഒാളം കമ്പനികള്‍ക്ക്‌ ഖത്തര്‍ ഗവണ്‍മെന്റിന്റെ ശക്തമായ നടപടി. തൊഴിലാളികളെ ഉപയോഗിച്ച്‌ കനത്ത ചൂടത്തും പുറംപണിയെടുപ്പിച്ച കന്നികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയാണ്‌.

ഭരണവികസന, തൊഴില്‍ സാമൂഹിക മന്ത്രാലയം പരിശോധന വകുപ്പ്‌ മേധാവി മുഹമ്മദ്‌ അല്‍മീറാണ്‌ ഈ വിവരം അറിയിച്ചിരിക്കുന്നത്‌. മന്ത്രാലയം കര്‍ശനമായ പരിശോധന നടത്തിവരികയാമ്‌. ഇവര്‍ക്ക്‌ ഒരുമാസം കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. 50 വനിതാ ഉദ്യോഗസ്ഥരടക്കം 380 ഉദ്യോഗസ്ഥരാണ്‌ പരിശോധന സംഘത്തിലുള്ളത്‌. മാസത്തില്‍ 4500 മുതല്‍ 5000 വരെ പരിശോധനളാണ്‌ സംഘം നടത്തുന്നത്‌. നിയമ നടപടി സ്വീകരിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത്‌ 2007 ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച്‌ അത്യുഷ്‌ണമാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയങ്ങളില്‍ തൊഴിലാളികള്‍ക്ക്‌ നിര്‍ബന്ധ വിശ്രമം അനുവദിക്കമണമെന്ന്‌ വ്യക്തമായ നിര്‍ദേശം നിലവിലുണ്ട്‌. രാവിലെ തുടര്‍ച്ചയായ അഞ്ച്‌ മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികളെ കൊണ്ട്‌ പണിയെടുപ്പിക്കരുതെന്നാണ്‌ നിയമം.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ ഉയരുന്ന ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ്റ്‌ 31 വരെയാണ്‌ ഈ സമയം. പകല്‍ 11.30 നു ശേഷവും ഉച്ചക്ക്‌ മൂന്ന്‌ മണിക്ക്‌ മുന്‍പും ജോലി ചെയ്യിപ്പിക്കരുതെന്നാണ്‌ നിയമം. ഈ ചൂട്‌ സമയത്ത്‌ പലയിടത്തും 50 ഡിഗ്രി സെല്‍ഷ്യസോളം ചൂട്‌ ഉയര്‍ന്നിട്ടുണ്ട്‌. പലര്‍ക്കും പൊള്ളലേറ്റ സംഭവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്‌.