ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് ജെറ്റ് എയര്‍വേയ്‌സ് 30% ഡിസ്‌കൗണ്ട്

ദോഹ: ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ദോഹയില്‍ നിന്ന് ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ജെറ്റ് എയര്‍വേയ്‌സ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതു ദിവസം വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ജെറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ട്രാവല്‍ ഏജന്‍സി വഴിയോ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.