ഖത്തറില്‍ പൊതുസ്ഥലത്ത്‌ പുകവലിച്ചാല്‍ കുടുങ്ങും

Untitled-1 copyദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക്‌ കടിഞ്ഞാണിടാന്‍ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നു. നിയമംമൂലം നിരോധനമേര്‍പ്പെടുത്താനാണ്‌ തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്‌. ഇതുപ്രകാരം ആദ്യ ഘട്ടത്തില്‍ മാളുകള്‍ ഹോട്ടലുകള്‍ എന്നി ഇടങ്ങളിലെ പുകവലിയാണ്‌ നിരോധിക്കുന്നത്‌. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ഈ നിരോധനം പുതിയ ആലോചനയുടെ ഭാഗമല്ലെന്നും കഴിഞ്ഞവര്‍ഷം തന്നെ ഈ നിര്‍ദേശം മുന്നോട്ട്‌ വെച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യകതമാക്കി.

നിരോധനത്തെ സംബന്ധിച്ച്‌ പലമാളുകളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്‌. അതെസമയം പല മാളുകളും സ്വമേധയാ തന്നെ പുകവി നിരോധിച്ചിട്ടുണ്ട്‌. പല സ്ഥലങ്ങളിലും ആളുകള്‍ പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ കെട്ടിടങ്ങളില്‍ നിന്ന്‌ ഇറങ്ങിവന്ന്‌ പൊതു സ്ഥലങ്ങളില്‍ കെട്ടിടത്തിന്റെ മുന്നിലോ സ്ഥാപനങ്ങളുടെ കവാടങ്ങളിലോ നിന്ന്‌ പുകവലിക്കാറാണ്‌ പതിവ്‌. ഇത്‌ മറ്റുളളവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്ന ഒന്നായതിനാലണ്‌ ഇത്തരം സ്ഥലങ്ങളിലെ പുകവലി നിരോധിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്‌.