Section

malabari-logo-mobile

കച്ചവടം തകര്‍ന്ന്‌ ജയിലിലായവര്‍ക്ക്‌ ആശ്വാസവുമായി റാഫ്‌ രംഗത്ത്‌

HIGHLIGHTS : ദോഹ: ലോണെടുത്ത് തുടങ്ങിയ കച്ചവടം തകര്‍ന്ന് ജയിലിലായ സ്വദേശിയുള്‍പ്പടെ മൂന്നു പേര്‍ക്ക് ആശ്വാസവുമായി ശൈഖ് താനി ബിന്‍ അബ്ദുല്ലാ

dohaദോഹ: ലോണെടുത്ത് തുടങ്ങിയ കച്ചവടം തകര്‍ന്ന് ജയിലിലായ സ്വദേശിയുള്‍പ്പടെ മൂന്നു പേര്‍ക്ക് ആശ്വാസവുമായി ശൈഖ് താനി ബിന്‍ അബ്ദുല്ലാ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വ്വീസസ് (റാഫ്) രംഗത്ത്. ഖത്തരികളായ മൂന്നു പേരാണ് ഒന്നര മില്യണ്‍ ഖത്തര്‍ റിയാല്‍ (2 കോടി 61 ലക്ഷം ഇന്ത്യന്‍ രൂപ) കടം വാങ്ങിയ തുക തിരിച്ചടക്കാനുള്ളത്. ഇവരിലൊരാള്‍ വനിതയാണ്.  ബാങ്കിലേക്കുള്ള തിരിച്ചടവ് സ്ഥിരമായി മുടങ്ങിയതിനാണ് ഒരാള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് സ്വദേശി വനിത കാര്‍ റെന്റല്‍ ബിസിനസ്സ് ആരംഭിച്ചത്. പക്ഷെ കച്ചവടം നല്ല നിലയില്‍ മുന്നോട്ടുപോയില്ല. ജയിലില്‍ കിടക്കുന്നയാള്‍ നേരത്തെ പുകവലിച്ചിരുന്നയാളായിരുന്നുവെന്നും ഇപ്പോഴത് നിര്‍ത്തിയിട്ടുണ്ടെന്നും മുടങ്ങാതെ ദിനേനയുള്ള പ്രാര്‍ഥന നിര്‍വ്വഹിക്കുന്നുണ്ടെന്നും റാഫ് ഡപ്യൂട്ടി സി ഇ ഒ യഹ്‌യാ അല്‍നുഐമി വ്യക്തമാക്കി.
സ്വന്തം സ്ഥാപനം തുടങ്ങി ഇത്തരത്തില്‍ പ്രയാസപ്പെടുന്നവര്‍ക്കു പുറമെ വിദേശികള്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വാങ്ങിയ ലോണിന്റെ പേരിലും ഈയ്യിടെ ചില സ്വദേശികള്‍ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. ലോണ്‍ മുടങ്ങി കേസ് വന്നതിനെത്തുടര്‍ന്ന്  ഒരേ സ്‌പോണ്‍സര്‍ഷിപ്പില്‍ പെട്ട  ചില കമ്പനികളും കരിമ്പട്ടികയില്‍ ഉള്‍പ്പെടാറുണ്ടെന്ന് പ്രമുഖ സര്‍വ്വീസ് ഏജന്‍സി പ്രതിനിധി വ്യക്തമാക്കി. ലോണടവിന്റെ കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!