ദോഹയില്‍ പള്ളിയില്‍ നിസ്‌ക്കരിക്കുന്നയാളുടെ പോക്കറ്റടിച്ചയാള്‍ക്ക്‌ തടവും നാടുകടത്തലും

Untitled-1 copyദോഹ: പള്ളിയില്‍ നിസ്‌ക്കരിക്കുകയായിരുന്നയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിച്ചയാള്‍ പിടിയില്‍. ഏഷ്യക്കാരനായ യുവാവാണ്‌ പിടിയിലായത്‌. ഇയാളെ ദോഹ ക്രിമിനല്‍കോടതി ആറ്‌ മാസം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ടു. 5200 റിയാലാണ്‌ ഇയാള്‍ മോഷ്ടിച്ചത്‌.

പണം നഷ്ടപ്പെട്ടയാള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട്‌ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വസ്‌ത്രത്തിനുള്ളില്‍ നിന്ന്‌ മോഷ്ടിച്ച പണം കണ്ടെടുക്കുകയായിരുന്നു.

മോഷ്ടാവായ പ്രതിക്ക്‌ ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ ഒന്ന്‌, 343 വകുപ്പുകള്‍ ചുമത്തി പരമാവധി ശിക്ഷ നല്‍കണമെന്ന്‌ പബ്‌ളിക്‌ പ്രോസിക്യൂട്ടര്‍ കോടതിക്ക്‌ മുമ്പാകെ വ്യക്തമാക്കി.