Section

malabari-logo-mobile

വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനുള്ള കൂപ്പണുകള്‍ മോഷ്ടിച്ച പ്രതിയെ ശിക്ഷിച്ചു

HIGHLIGHTS : ദോഹ: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനുള്ള കൂപ്പണുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ഏഷ്യക്കാരനെ കോടതി ശിക്ഷിച്ചു. പ്രതിയ...

10-handcuffed_lowദോഹ: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാനുള്ള കൂപ്പണുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ഏഷ്യക്കാരനെ കോടതി ശിക്ഷിച്ചു. പ്രതിയെ ഒരു വര്‍ഷം തടവിനും ശിക്ഷാ പൂര്‍ത്തിയാക്കിയാല്‍ നാടുകടത്താനുമാണ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.
ജോലി ചെയ്യുന്ന ഗ്യാരേജില്‍ നിന്ന് പെട്രോളടിക്കാനുള്ള 23 കൂപ്പണുകളാണ് പ്രതി മോഷ്ടിച്ചത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് മോഷണം നടത്തുമ്പോള്‍ ഇയാളെ പിടികൂടിയത്. ഇത്രയും കൂപ്പണ്‍ ഉപയോഗിച്ച് 20,400 റിയാലിന്റെ പെട്രോളടിക്കാന്‍ സാധിക്കും. ഗ്യാരേജില്‍ നിന്ന് പെട്രോള്‍ കൂപ്പണുകള്‍ മോഷണം പോകാന്‍ തുടങ്ങിയെങ്കിലും ആദ്യമൊന്നും അതാരാണെന്ന് കണ്ടെത്താന്‍ ഗ്യാരേജ് മാനേജര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കൂപ്പണ്‍ വയ്ക്കുന്ന ഓഫീസില്‍ പ്രതി കൂടെക്കൂടെ കയറി ഇറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പെട്രോള്‍ കൂപ്പണുകള്‍ വേഗം കിട്ടാവുന്ന നിലയില്‍ വയ്ക്കുകയും മറ്റു ജീവനക്കാരോട് പുറത്തു പോകാനും സുരക്ഷാ ഉദ്യോഗസ്ഥനോട് നിരീക്ഷണം ശക്തിപ്പെടുത്താനും മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതറിയാത്ത മോഷ്ടാവ് ഓഫീസിലെത്തി പുസ്തകത്തില്‍ നിന്ന് പെട്രോള്‍ കൂപ്പണ്‍ കീറിയെടുത്തു പുറത്തു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റു ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥനും ഗ്യാരേജില്‍ പ്രവേശിക്കുകയും കള്ളനെ കയ്യോടെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസിനു കൈമാറുകയായിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!