ഖത്തറില്‍ പെരുന്നാള്‍ നിലാവ്‌ പ്രകാശനം ചെയ്‌തു

EID UL ADHA PERUNNAL NILAV RELEASEDദോഹ. ഈദുല്‍ അദ്‌ഹയോടനുബന്ധിച്ച്‌ മീഡിയ പ്‌ളസ്‌ പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഫ്രന്റ്‌സ്‌ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായ ചടങ്ങില്‍ ഓര്‍ക്കിഡ്‌ ഇന്റര്‍നാഷണല്‍ മാനേജിംഗ്‌ ഡയറക്ടര്‍ അബ്ദുല്‍ ഗഫാറിന്‌ ആദ്യ പ്രതി നല്‍കി ബ്രാഡ്‌മാ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ മുഹമ്മദ്‌ ഹാഫിസാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.

ഫ്രന്റ്‌സ്‌ കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ സ്‌റ്റാര്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ടി.എം. കബീര്‍, സെപ്രൊടെക്‌ മാനേജിംഗ്‌ ഡയറക്ടര്‍ ജോസ്‌ ഫിലിപ്പ്‌, അല്‍ ഗൗസിയ ട്രേഡിംഗ്‌ & കോണ്‍ട്രാക്‌റ്റിംഗ്‌ ഓപ്പറേഷന്‍സ്‌ മാനേജര്‍ ആദം നവാസ്‌, ബ്രാഡ്‌മാ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ മുഹമ്മദ്‌ ഹാഫിസ്‌ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഫോട്ടോ ഗള്‍ഫ്‌ സെയില്‍സ്‌ മാനേജര്‍ ജാഫര്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ്‌ ഡയറക്ടര്‍ നൗഷാദ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ്‌ ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന്‌ ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ്‌ സെയില്‍സ്‌ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ അഭിപ്രായപ്പെട്ടു.

മീഡിയ പ്‌ളസ്‌ ബിസിനസ്‌ എക്‌സിക്യൂട്ടീവ്‌ മുഹമ്മദ്‌ റഫീഖ്‌ തങ്കയത്തില്‍ നന്ദി പറഞ്ഞു. അഫ്‌സല്‍ കിളയില്‍, സിയാഉറഹ്‌മാന്‍ മങ്കട, സെയ്‌തലവി അണ്ടേക്കാട്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

Related Articles