ദോഹയില്‍ ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ്‌ പുതിയ ഷോറും തുറക്കുന്നു

Story dated:Saturday March 12th, 2016,05 51:pm

ORIENTAL AUTO PARTS PRESS MEET 1ദോഹ. ഖത്തറിലെ പ്രിന്റിംഗ്‌ മേഖലയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌ കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ സ്‌പീഡ്‌ ലൈന്‍ പ്രിന്റിംഗ്‌ പ്രസ്സിന്റെ പുതിയ സംരംഭമായ ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സിന്റെ പുതിയ ഷോറും മാര്‍ച്ച്‌ 13ന്‌ ഞായറാഴ്‌ച ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ സ്‌ട്രീറ്റ്‌ 29ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പ്‌ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ അസീസ്‌ അല്‍ ഗാനം ഉദ്‌ഘാടനം നിര്‍വഹിക്കും.
ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ എല്ലാ പാര്‍ട്‌സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ്‌ ഉപഭോക്താക്കള്‍ക്ക്‌ മികച്ച സേവനങ്ങളാണ്‌ നല്‍കുക. എല്ലാതരം ഓട്ടോമൊബൈല്‍ പാര്‍ട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്‌സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സ്‌ വക്കാലത്ത്‌ സ്‌ട്രീറ്റിലാണ്‌ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. മെക്കാനിക്കല്‍ പാര്‍ട്‌സ്‌, എഞ്ചിന്‍ പാര്‍ട്‌സ്‌, സസ്‌പെന്‍ഷന്‍ പാര്‍ട്‌സ്‌, ബോഡിപാര്‍ട്‌സ്‌, റേഡിയേറ്റേറുകള്‍, വാഹനങ്ങളുടെ ലൈറ്റുകള്‍ മുതലായവയും ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സിന്റെ പ്രത്യേകതയായിരിക്കും.

വൈസ്‌ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്‌ അബ്ദുല്ല അല്‍ ഗാനം, മാനേജിംഗ്‌ ഡയറക്ടര്‍ ഉസ്‌മാന്‍ കല്ലന്‍, ജനറല്‍ മാനേജര്‍ ശമീം ഉസ്‌മാന്‍, ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍ ഷഹീന്‍ ഉസ്‌മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.