ദോഹയില്‍ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മ നിലവില്‍ വന്നു

ദോഹ: ദോഹയില്‍ മലയാളി നഴ്‌സുമാരുടെ സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മ നിലവില്‍ വന്നു. യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ-ഖത്തര്‍(യു എന്‍ ഐ ക്യു) എന്നാണ് കൂട്ടായിമയുടെ പേര്. ചടങ്ങില്‍ യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സുജനപാല്‍ അച്യുതന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. പുതിയ കമ്മിറ്റിയെ ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. ഭാരവാഹികളായി അല്‍സാജ്(പ്രസിഡന്റ്), സെക്രട്ടറി(സാബിദ് പാമ്പാടി), ലുത്ഫി കളമ്പന്‍(ഖജാന്‍ജി), വിമല്‍ പദ്മാലയം വിശ്വം(വര്‍ക്കിങ് പ്രസിഡന്റ്), അനിലേഷ് പാലക്കല്‍(വര്‍ക്കിങ് സെക്രട്ടറി), സ്വപ്ന പോള്‍(വര്‍ക്കിങ് ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങില്‍ വിവിധ പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുത്തു.