സൂഖ് വാഖിഫില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നു.

ദോഹ: സൂഖ് വാഖിഫില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുങ്ങുന്നു. സൂഖ് വാഖിഫിന്റെ പടിഞ്ഞാറേ അറ്റത്ത് മുശൈരിബ് ഡൗണ്‍ടൗണിന് എതിര്‍വശത്തായാണ് പുതിയ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗിന്റെ പ്രാഥമിക പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഫാല്‍ക്കണ്‍ സൂഖിന് കുറുകേ അല്‍റയ്യാന്‍ റോഡിന്റെ അറ്റത്തായി പഴയ ഉപരിതല പാര്‍ക്കിംഗ് നിന്ന സ്ഥലത്താണ് രണ്ട് നില ഭൂഗര്‍ഭ പാര്‍ക്ക് ഒരുങ്ങുന്നത്. 819 വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനാവുമെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന അറേബ്യന്‍ എം ഇ പി കോണ്‍ട്രാക്ടിംഗ് വക്താവ് പറഞ്ഞു. 2016 മെയ് മാസം പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

അല്‍റയ്യാന്‍ റോഡില്‍ നിന്നും അല്‍അസ്മക് സ്ട്രീറ്റില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സൂഖിന്റെ പടിഞ്ഞാറന്‍ എന്‍ട്രന്‍സില്‍ ഇപ്പോഴും യാത്രക്കാരെ ഇറക്കാനാവും. എന്നാല്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റിന് അടുത്തായി എന്‍ട്രന്‍സ് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്. പുതിയ നോര്‍ത്ത് പാര്‍ക്കിംഗ് ഗാരേജ് ഉപയോഗിക്കാനുള്ള സൈന്‍ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

കോര്‍ണിഷില്‍ നിന്നും അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ നിന്നും കടന്നു വരാവുന്ന സൂഖ് വാഖിഫിന്റെ പടിഞ്ഞാറേ അറ്റത്തുള്ള അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ്് ഈ വര്‍ഷം ആദ്യമാണ് തുറന്നത്. ഇവിടെ 2,000 വാഹനങ്ങള്‍ക്ക് പാര്‍പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സൂഖ് വാഖിഫില്‍ നിന്ന് കോര്‍ണിഷിലേക്ക് കാനല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള പാത കൂടിയാണ് ഇപ്പോള്‍ ഈ പാര്‍ക്കിംഗ്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗിന് മുകളില്‍ പുല്‍മൈതാനവും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.