Section

malabari-logo-mobile

ഖത്തറിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

HIGHLIGHTS : ദോഹ: രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ പ്രാവസികള്‍ക്കിടയില്‍ നരവധി സംശങ്ങളാണ് നിലനില്‍ക്കുന്നത്. പ്രവാസികള...

ദോഹ: രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ പ്രാവസികള്‍ക്കിടയില്‍ നരവധി സംശങ്ങളാണ് നിലനില്‍ക്കുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവും നിയന്ത്രിക്കുന്ന 2015 ലെ 21 ാം നമ്പര്‍ നിയമമാണ് ചൊവ്വാഴ്ച നിലവില്‍ വന്നത്.

പുതിയ തൊഴില്‍ നിയമം സംബന്ധിച്ച് പ്രധാനമായും പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍:- 

sameeksha-malabarinews

കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു പ്രവാസിക്ക് മറ്റൊരു തൊഴിലിലേക്ക് മാറാന്‍ നിലവിലെ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ നിലവിലെ തൊഴിലില്‍നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പായി അക്കാര്യം തൊഴിലുടമയെ അറിയിക്കണം. ഇരുകൂട്ടരും ഒപ്പിടുന്ന കരാറിലെ വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും കരാര്‍ കാലാവധി.

ഓപ്പണ്‍ എന്‍ഡഡ് കരാറില്‍ അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റത്തിന് നിലവിലെ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. എന്നാല്‍ തൊഴില്‍ മാറ്റം സംബന്ധിച്ച് നിലവിലെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. തൊഴില്‍ മാറ്റത്തിന് ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും നിര്‍ബന്ധമായും ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം.

തൊഴിലുടമയുടെ കീഴില്‍ തൊഴിലാളി ജോലി ആരംഭിച്ച ദിവസം മുതല്‍ക്കാണ് സേവന കാലം കണക്കാക്കുന്നത്. പുതിയ നിയമം നടപ്പാകുന്നതിന് മുമ്പുള്ള എല്ലാ തൊഴില്‍ ദിനങ്ങളും കണക്കാക്കും.

നിലവിലെ തൊഴില്‍ കരാര്‍ കാലാവധിക്ക് മുമ്പായി മറ്റൊരു തൊഴിലിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ അനുവാദം ആവശ്യമാണ്. എന്നാല്‍ തൊഴിലുടമ മോശമായി പെരുമാറിയാല്‍ തൊഴിലാളിക്ക് നിലവിലെ ജോലി മാറാനുള്ള അവകാശം ഉണ്ടെന്ന് പുതിയ നിയമം വ്യവസ്ഥചെയ്യുന്നു.

നിലവിലെ തൊഴില്‍ കാലാവധിക്ക് മുമ്പോ ശേഷമോ താമസാനുമതി രേഖ റദ്ദാക്കി സ്ഥിരമായി സ്വദേശത്തേക്ക് മടങ്ങുന്ന വ്യക്തി ഇക്കാര്യം മുന്‍കൂട്ടി തൊഴിലുടമയെ അറിയിച്ചിരിക്കണം.

നിലവിലെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന വ്യക്തിക്ക് പുതിയ തൊഴില്‍ വിസയില്‍ വേഗത്തില്‍ മടങ്ങി വരാം. എന്നാല്‍ മുന്‍ തൊഴിലുടമയുമായി സാമ്പത്തിക ബാധ്യതകളോ മറ്റ് കേസുകളോ ഉള്ള തൊഴിലാളിയാണെങ്കില്‍ രാജ്യത്തേക്ക് തിരികെ വരാനാകില്ല.

തൊഴില്‍ കരാര്‍ അവസാനിക്കുന്ന ഒരു തൊഴിലാളിക്ക് രാജ്യത്ത് നിന്നു കൊണ്ട് മറ്റൊരു തൊഴില്‍ തേടാന്‍ മൂന്ന് മാസത്തെ സമയം പുതിയ നിയമം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തെ അറിയിച്ചിരിക്കണം.

പുതിയ ജോലി ലഭ്യമായാല്‍ മന്ത്രാലയത്തെ സമീപിച്ച് പുതിയ തൊഴില്‍ കരാര്‍ ഹാജരാക്കണം. മൂന്ന് മാസത്തിനുള്ളില്‍ ജോലി ലഭിക്കാത്ത പ്രവാസി നിര്‍ബന്ധമായും രാജ്യത്തിന് പുറത്ത് പോയിരിക്കണം.

എല്ലാ തൊഴിലാളിക്കും വാര്‍ഷിക അവധിക്കുള്ള അവകാശമുണ്ട്. വാര്‍ഷിക അവധിക്കോ അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങളിലോ സ്വദേശത്തേക്ക് പോകേണ്ടി വന്നാല്‍ അവധി സംബന്ധിച്ച് തൊഴിലുടമക്ക് അപേക്ഷ നല്‍കണം.

സാധാരണ കേസുകളില്‍ തൊഴിലുടമ വേഗത്തില്‍ തന്നെ അവധിക്ക് അനുമതി നല്‍കും. എന്നാല്‍ തൊഴിലുടമ അവധി നിഷേധിച്ചാല്‍ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മറ്റിയെ സമീപിക്കാം.

അപേക്ഷ സമര്‍പ്പിച്ച് 72 മണിക്കൂറിനുള്ളില്‍ കമ്മറ്റി തീരുമാനം കൈക്കൊള്ളും. അപേക്ഷകന്‍ ഏതെങ്കിലും സാമ്പത്തിക ബാധ്യതകളിലോ കേസുകളിലോ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്.

തൊഴിലാളിയുടെ അവധി സംബന്ധിച്ച് തൊഴിലുടമയുടെ അഭിപ്രായവും ആരായും. തൊഴിലുടമയെ വഞ്ചിക്കുക, കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുക എന്നീ രണ്ട് കാര്യങ്ങളില്‍ മാത്രമേ തൊഴിലുടമക്ക് അനുമതി നിഷേധിക്കാന്‍ കഴിയുകയുള്ളു.

അനുമതി നിഷേധിക്കാനുള്ള കാരണം തെളിവ് സഹിതം തൊഴിലുടമ 72 മണിക്കൂറിനുള്ളില്‍ കമ്മറ്റിക്ക് മുമ്പാതെ സമര്‍പ്പിച്ചിരിക്കണം. തൊഴിലുടമ ഇതില്‍ പരാജയപ്പെട്ടാല്‍ തൊഴിലാളിക്ക് രാജ്യത്തിന് പുറത്തു പോകാന്‍ അനുമതി നല്‍കുകയും ചെയ്യും.

തൊഴിലാളി എക്‌സിറ്റ് പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 72 മണിക്കൂറിനുള്ളില്‍ കമ്മറ്റി തൊഴിലുടമയുമായി ബന്ധപ്പെട്ടില്ലെങ്കില്‍ അപേക്ഷക്ക് അനുമതി നല്‍കി എന്നാണ് കണക്കാക്കുന്നത്. തൊഴിലാളിയുടെ പശ്ചാത്തലം സംബന്ധിച്ച് കമ്മറ്റി നടത്തിയ എല്ലാ പരിശോധനകളും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അനുമതി ലഭിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!