പൊതുമാപ്പ്‌;ഖത്തറില്‍ നിന്നും 20,000 നേപ്പാളികള്‍ നാട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുന്നു

Untitled-1 copyദോഹ: ഖത്തറില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 20,000 വരുന്ന നേപ്പാളികള്‍ നാട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുന്നു.നേപ്പാള്‍ സ്വദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യാണ്‌ ഖത്തര്‍. പലരുടെയും തൊഴില്‍ രേഖകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങാളാണ്‌ ഇത്രയും പേര്‍ പൊതുമാപ്പിന്റെ പിന്‍പറ്റി നാട്ടിലേക്ക്‌ മാടങ്ങാന്‍ തീരുമാനിച്ചതെന്ന്‌ നേപ്പാള്‍ പത്രമായ ദി കാട്‌മണ്ഡു റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇതിനു പുറമെ അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന്‌ നേപ്പാളികളെ കണ്ടെത്തി നാട്ടിലേക്ക്‌ അയക്കാനും നേപ്പാളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. ഒരുവര്‍ഷത്തിനുള്ളില്‍ 129038 നേപ്പാള്‍ പൗരന്‍മാരാണ്‌ ഖത്തറിലേക്ക്‌ ജോലി തേടി എത്തിയിരിക്കുന്നത്‌. അതെസമയം വിവധ സാഹചര്യത്തില്‍ ദോഹയിലെ നേപ്പാള്‍ എംബസിയില്‍ പ്രിതിദിനം 20 പൗരന്‍മാര്‍ രാജ്യത്തേക്ക്‌ മടങ്ങിപ്പോകുന്നതിന്‌ സഹായം തേടിയെത്താറുണ്ടെന്ന്‌ അധികൃതര്‍ വ്യക്തമാക്കുന്നു. കെട്ടിട നിര്‍മാണം, പച്ചക്കറി കൃഷി, മൃഗപരിപാലനം എന്നീ മേഖലകളിലാണ്‌ അധികപേരും ജോലി ചെയ്യുന്നത്‌.

എന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്‌ സ്‌പോണ്‍സര്‍മാരില്‍ നിന്നും അധികപേരും ഒളിച്ചോടി വേറെ ജോലി നോക്കുന്നത്‌. എന്നാല്‍ ഒടുവില്‍ വിസ കാലാവധി കഴിയുകയും പുതുക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതോടെ നിയമവിരുദ്ധരായി മാറും. രാജ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റം ഉള്‍പ്പെയുള്ള തൊഴില്‍ നിയമത്തില്‍ കാതലായ പരിഷ്‌ക്കാരം വരുത്തി പുതിയ നിയമം പ്രാബല്യത്തിലാകാനിരിക്കെയാണ്‌ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.