Section

malabari-logo-mobile

ദോഹയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത;കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

HIGHLIGHTS : ദോഹ: തീരദേശങ്ങളില്‍ ശക്തമായ കാറ്റിനും വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റും വൈകീട്ട...

ദോഹ: തീരദേശങ്ങളില്‍ ശക്തമായ കാറ്റിനും വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റും വൈകീട്ടോടെ നേരിയ മൂടല്‍ മഞ്ഞും ഉണ്ടായിരക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മീന്‍പിക്കാനോ മറ്റു കാര്യങ്ങള്‍ക്കോ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് തിരമാല ഒന്നോ രണ്ടോ അടി ഉയരും. രാത്രിയില്‍ ഇത് നാലടി വരെയും ഉള്‍ക്കടലില്‍ നാലുമുതല്‍ എട്ടടിവരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദോഹയിലും സമീപ പ്രദേശങ്ങളിലും വേലിയേറ്റത്തിലെ ഉയര്‍ച്ച താഴ്ച താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും-

sameeksha-malabarinews

വേലിയിറക്കം പകല്‍ 2.45 വക്റ -വേലിയേറ്റം കാലത്ത് 8. 30 വേലിയിറക്കം വൈകീട്ട് 3.45 മിസഈദ് – വേലിയേറ്റം കാലത്ത് ഒമ്പത്. വേലിയിറക്കം
വൈകിട്ട് 4.15 അല്‍ ഖോര്‍-വേലിയേറ്റം കാലത്ത് 7. 30. വേലിയിറക്കം ഉച്ചകഴിഞ്ഞ് 2.30 . റുവൈസ് – വേലിയേറ്റം കാലത്ത് കാലത്ത് 7 .45. വേലിയിറക്കം ഉച്ച കഴിഞ്ഞ് 2.30 ദുഖാനില്‍ ശക്തമായ വേലിയേറ്റം ഉച്ചക്ക് 12.45 നായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!