ദോഹ നജ്മ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

DSC_0149-771x510ദോഹ: നജ്മ റോഡില്‍ 20-ാം തിയ്യതി മുതല്‍ സെപ്തംബര്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു. നജ്മ ഏരിയയിലെ സീവേജ് വാട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അശ്ഗാല്‍ അറിയിച്ചു.
നജ്മ റോഡിന്റെ ഇരുവശത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. രണ്ട് ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണവും റോഡ് വഴിതിരിച്ചുവിടലും ഉണ്ടാകുക. നജ്മ ഇന്റര്‍ചേഞ്ചില്‍ നിന്ന് ബിന്‍ ശുഐബ് റോഡില്‍ ഒരു പാതയും നജ്മ ഇന്റര്‍ചെയ്ഞ്ചില്‍ നിന്ന് ത്‌നെ ഹംസ ബിന്‍ മാലിക് സ്ട്രീറ്റ് വരെ നജ്മ റോഡിന്റെ രണ്ട് പാതയും 113 മീറ്റര്‍ അടച്ചിടും.
ഇതോടൊപ്പം ബിന്‍ ശുഐബ് റോഡില്‍ നിന്നുള്ള സകത്തുല്‍ ഇബ്രീസ് റോഡും മസ്‌ലത്ത് ബിന്‍ അഹമ്മദ് റോഡും പൂര്‍ണമായും അടച്ചിടുന്നുണ്ട്. മന്‍സൂറ റോഡില്‍ നിന്ന് വരുന്നവര്‍ ഹംസ ബിന്‍ മാലിക് റോഡിന്റെ ഒരുവശം പിടിച്ച് നൗഫല്‍ ബിന്‍ ഹാരിഥ് റോഡിലേക്കും കയറണം. രണ്ടാം ഭാഗം മന്‍സൂറ റോഡില്‍ നിന്നും നജ്മ റോഡില്‍ ഇന്റര്‍ചെയ്ഞ്ച് വരെ 110 മീറ്ററോളം വരെ ഒരു ഭാഗം അടച്ചിടും. മന്‍സൂറ റോഡില്‍ നിന്ന് വരുന്നവര്‍ക്ക് ഗതാഗത സൗകര്യത്തിനായി റോഡിന്റെ ഒരു വശം തുറന്നുകൊടുക്കും.
കൂടുതല്‍ സൗകര്യത്തിനായി റോഡില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡുകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും അശ്ഗാല്‍ അറിയിച്ചു.