ഖത്തറില്‍ വൃദ്ധയുടെ കൊലപാതകം; 2 ഇന്ത്യക്കാരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ദോഹ: വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. തമിഴ്നാട് സ്വദേശികളായ ചെല്ലദുരൈ പെരുമാള്‍, അളഗപ്പ സുബ്രഹ്മണ്യന്‍ എന്നിവരുടെ അപ്പീലുകള്‍ തള്ളിയാണ് കോടതി വധശിക്ഷ ശരിവെച്ചതെന്ന് ‘ഗള്‍ഫ്ടൈംസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്‍്റെ ജീവപര്യന്തം തടവ് 15 വര്‍ഷമായി കുറച്ചിട്ടുമുണ്ട് . 2012 ലാണ് സംഭവം നടന്നത്. കൊലചെയ്യപ്പെട്ട വൃദ്ധയുടെ കുടുംബം വിചാരണ വേളയില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീടന് സമീപത്തെ കണ്‍സ്ട്രക്്ഷന്‍ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്ന ്. 82 വയസുള്ള വൃദ്ധ സലത്തയിലെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീട്ടുജോലിക്കാരി മാത്രമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. തൊട്ടടുത്ത് ജോലിചെയ്തിരുന്ന പ്രതികളെ റമദാന്‍ സമയത്ത് ഇവര്‍ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയിരുന്നു. അവസരം മുതലെടുത്ത് വീടിന്‍്റെ സാഹചര്യങ്ങളും ക്രമീകരണങ്ങളും മനസിലാക്കിയാണ് കൃത്യം നടത്തിയത്. വീട്ടില്‍ മോഷണം നടത്താന്‍ കയറവെ ജോലിക്കാരിയും വൃദ്ധയും ഉണര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ കൊല നടത്തിയത്. കേസിലെ ഏക ദൃക്സാക്ഷിയാണ് വേലക്കാരി. സംഭവം നടന്ന് ഏതാനും ദിവസത്തിനകം മൂവരും അറസ്റ്റിലായി.
കീഴ്കോടതി വിധിക്കെതിരായ അപ്പീലില്‍ കഴിഞ്ഞ വര്‍ഷം മേയ് മുപ്പതിന്് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്ന ശിക്ഷയാണ് സുപ്രീം കോടതി മൂന്നാം പ്രതിയുടെ ശിക്ഷയിലെ ഭേഗഗതിയോടെ അംഗീകരിച്ചത്.