വൃദ്ധയുടെ കൊലപാതകം;ഖത്തറില്‍ ഇന്ത്യക്കാരുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍

Untitled-1 copyദോഹ: ഖത്തറില്‍ വൃദ്ധയായ സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട്‌ ഇന്ത്യക്കാര്‍ക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ കോടതിയില്‍ അപ്പീല്‍ ഫല്‍ ചെയ്യും. ഈ മാസം 27 നാണ്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യുന്നത്‌. ഇന്ത്യയില്‍ നിന്നെത്തിയ അഭിഭാഷകന്‍ സുരേഷ്‌കുമാര്‍, ദോഹയിലെ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകകനുമായ നിസാര്‍ കോച്ചേരി എന്നിവര്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

സംഭവം നടക്കുന്നത്‌ 2012 ലാണ്‌. സലാത്തയിലെ വീട്ടില്‍ ഒറ്റയ്‌ക്ക്‌ താമസിച്ചുവരികയായിരുന്ന 82 കാരിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ്‌ തമിഴ്‌നാട്‌ വില്ലുപുരം സ്വദേശി അളഗപ്പ സുബ്രഹ്മണ്യന്‍, വിരുതുനഗര്‍ സ്വദേശി ചിന്നദുരൈ പെരുമാള്‍ എന്നിവരെ കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. രണ്ടുപേരെയും വെടിവെച്ച്‌ കൊല്ലാനാണ്‌ കോടതി വിധിച്ചത്‌. കേസിലെ മൂന്നാം പ്രതി സേലം സ്വദേശി ശിവകുമാര്‍ അരസനു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. വീട്ടില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ വൃദ്ധയെ കൊലപ്പെടുത്തയിതെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍.

മൂന്ന്‌ പ്രതികളുടെയും ശിക്ഷ അപ്പീല്‍കോടതി ശരിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ സൗത്ത്‌ ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി ഇടപെട്ട്‌ പ്രതിളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നാഗര്‍കോവില്‍ നിന്നെത്തിയ അഭിഭാഷകന്‍ സുരേഷ്‌കുമാറും അഡ്വ.നിസാര്‍ കോച്ചേരിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം ജയില്‍ പ്രതികളെ സന്ദര്‍ശിച്ചത്‌.