Section

malabari-logo-mobile

അനുമതിയില്ലാതെ കെട്ടിടങ്ങള്‍ പൊളിക്കാനോ മാറ്റാനോ പാടില്ല;മുന്‍സിപ്പാലിറ്റി

HIGHLIGHTS : ദോഹ: ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതിയല്ലാതെ താമസിക്കുന്ന കെട്ടിടങ്ങള്‍ വിഭജിക്കാനോ കെട്ടിടത്തിന് മാറ്റങ്ങള്‍ വരുത്താനോ പാട...

Doha-Qatarദോഹ: ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതിയല്ലാതെ താമസിക്കുന്ന കെട്ടിടങ്ങള്‍ വിഭജിക്കാനോ കെട്ടിടത്തിന് മാറ്റങ്ങള്‍ വരുത്താനോ പാടില്ലെന്ന് മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു കെട്ടിടവും ഭാഗികമായോ പൂര്‍ണ്ണമായോ മാറ്റാനോ വികസിപ്പിക്കാനോ കൂട്ടിച്ചേര്‍ക്കാനോ പൊളിച്ചു കളയാനോ അറ്റകുറ്റപ്പണി നടത്താനോ രൂപമാറ്റം വരുത്താനോ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ശിക്ഷയായി നല്‍കേണ്ടി വരിക.
നിയമ വിരുദ്ധമായി കൂട്ടിച്ചേര്‍ക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ഓരോ ചതുരശ്രമീറ്ററിനും 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരേയാണ് പിഴയടക്കേണ്ടി വരിക.
നിയമം ലംഘിച്ച ഒരോ മീറ്റര്‍ നീളത്തിനും 200 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയൊടുക്കണം. ഇതു കൂടാതെ 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരേയും മൂവായിരം റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരേയും നിയമലംഘനങ്ങളുടെ തോതനുസരിച്ച് പിഴയായി നല്‍കണമെന്നാണ് കെട്ടിട നിയമം അനുശാസിക്കുന്നത്.
ഇതു കൂടാതെ കെട്ടിടം നിയമപ്രകാരമുള്ള പഴയ നിലയിലേക്ക് മാറ്റുകയും ചെയ്യണം. ഈ നിയമം പുതിയതല്ലെന്നും അവ കെട്ടിട നിയമത്തില്‍ തന്നെ ഉള്‍പ്പെടുത്തിയട്ടുണ്ടെന്നും മന്ത്രാലയത്തിലെ നിയമ പഠന വിഭാഗം ഡയറക്ടര്‍ അലി സാലഹ് ആല്‍മര്‍റി പറഞ്ഞു.
ഇത്തരം ഒട്ടേറെ നിയമ ലംഘനങ്ങള്‍ വിവിധ മുനിസിപ്പാലിറ്റികള്‍ പിടികൂടുന്നുണ്ട്.  വീടുകളും വില്ലകളും വാടകക്കെടുത്ത് അത് ഭാഗിച്ച് ഒട്ടേറെ കുടുംബങ്ങള്‍ക്ക് മറിച്ച് വാടകയ്ക്കു കൊടുക്കന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന് ദീര്‍ഘകാലമായി രാജ്യത്ത് ആവശ്യമുയരുന്നുണ്ട്. ഒരു കുടുംബത്തിന് താമസിക്കാനായി ഉണ്ടാക്കിയ ഇത്തരം വില്ലകളില്‍ ചിലതിലെങ്കിലും അഞ്ചും ആറും അതിലധികവും  കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്.
ഇത് ഈ വീടുകളിലെ വൈദ്യുതി, ജലം, ഡ്രൈനേജ് സംവിധാനം എന്നീ എല്ലാ സേവനങ്ങളിലും അമിതഭാരമുണ്ടാക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വേനല്‍ക്കാലങ്ങളില്‍ വൈദ്യുതി തടസ്സം നേരിടാനും പലപ്പോഴും അഗ്നിബാധയ്ക്കും കാരണമാകുന്നുണ്ട്.
ഈ വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു കാരണം ഇടറോഡുകളില്‍ പാര്‍ക്കിംഗ് പ്രശ്‌നവും ഗതാഗത തടസ്സവും സൃഷ്ടിക്കുന്നുണ്ട്. ഇത് പലപ്പോഴും വഴക്കിലേക്ക് നീങ്ങുന്നത് സാധാരണ കാഴ്ചയാണ്.
കുടുംബങ്ങള്‍ മാത്രമല്ല ബാച്ചിലര്‍മാരും ഇങ്ങനെ ഭാഗിച്ച വീടുകളില്‍ താമസിക്കുന്നുണ്ട്. വീടുകളും വില്ലകളും ഭാഗിച്ചു കൊടുക്കുന്നത് ബഹുഭൂരിഭാഗവും കെട്ടിടത്തിന്റെ ഉടമകളല്ല.
അവരില്‍ നിന്ന് വാടകക്കെടുക്കുന്ന ഇടനിലക്കാരായ ഏജന്റുമാരാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ ആയിരങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്.
ഇതിനെതിരെ മുനിസിപ്പാലിറ്റി, ആഭ്യന്തരം, പാര്‍പ്പിടം എന്നീ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി നടത്തുന്ന പരിശോധനകളിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!