രൂപയുടെ മൂല്യം കുറഞ്ഞിട്ടും പണം നാട്ടിലേക്കയക്കാന്‍ കഴിയാതെ ഖത്തറിലെ ഇന്ത്യക്കാര്‍

Untitled-1 copyദോഹ: രൂപയുടെ മൂല്യം കുറഞ്ഞിട്ടും നാട്ടിലേക്ക്‌ കൂടുതല്‍ പണമയക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌ ഖത്തറിലെ ഇന്ത്യന്‍ക്കാര്‍. ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവിത ചെലവുകളും തൊഴില്‍ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശങ്കകളുമാണ്‌ നാട്ടിലേക്ക്‌ വിചാരിച്ചതുപോലം പണമയക്കാന്‍ ഇന്ത്യക്കാര്‍ക്ക്‌ തടസമാകുന്നത്‌.

അടുത്തകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കായ 18 രൂപ 59 പൈസ നിരക്കിലാണ്‌ ഒരു ഖത്തര്‍ റിയാലിന്‌ വെള്ളിയാഴ്‌ച വിനിമയം നടന്നത്‌. ഇതിനു മുമ്പ്‌ 2013 ഓഗസ്റ്റ്‌ 28 നാണ്‌ റിയാലുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏറ്റവും ഉയര്‍ന്നത്‌. അന്ന്‌ റിയാലിന്‌ 18 രൂപ 42 പൈസയണ്‌ ലഭിച്ചത്‌. നാലു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ 40 ശതമാനത്തിന്റെ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. 2010 സെപ്‌തംബറില്‍ റിയാലിന്‌ 12 രൂപ 5 പൈസ ലഭിച്ചിരുന്നത്‌ പല ഘട്ടങ്ങളിലായി ഉയര്‍ന്നു. 2015 ഓടെ 17 രൂപയ്‌ക്ക്‌ മുകളില്‍ എത്തുകയായിരുന്നു. 18 രൂപ 61 പൈസക്കാണ്‌ ഇന്ന്‌ വിനിമയം നടന്നത്‌. ഇന്ത്യന്‍ രൂപയുടെ ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്ക്‌ സമീപ ഭാവിയില്‍ ഇരുപതു രൂപവരെ എത്തിയാലും അത്ഭുദപ്പെടേണ്ടതില്ലെന്നാണ്‌ വിലയിരുത്തല്‍.

വിനിമയ നിരക്കിലുണ്ടായ വര്‍ധന എന്നാല്‍ ധനവിനിമയ സ്ഥാപനങ്ങളില്‍ ഇതുവരെ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ഇത്തരം അവസരങ്ങളില്‍ പ്രവാസികള്‍ കടം വാങ്ങിയും വായ്‌പയെടുത്തും പണം നാട്ടിലേക്കയക്കാറുണ്ട്‌. എന്നാല്‍ തൊഴില്‍ മേഖലിയില്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വവും ജീവിത ചിലവുകളില്‍ വന്നുകൊണ്ടിരിക്കുന്ന വര്‍ധനവുമാണ്‌ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയാതെ പ്രവാസികളെ വിഷമത്തിലാക്കിയിരിക്കുന്നത്‌.