ദോഹയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍

ദോഹ: രാജ്യത്തെ നിരവധി സ്വദേശികളെയും വിദേശികളെയും സാമ്പത്തിക ഇടപാടിലൂടെ വഞ്ചിച്ച  ആഫ്രിക്കന്‍ വംശജരായ മൂവര്‍ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ജനങ്ങളെ സമീപിച്ചു വഞ്ചന നടത്തുന്ന ഒരു സംഘം രാജ്യത്ത് വിലസുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ഈ സംഘം ജനങ്ങളെ സമീപിച്ചു തങ്ങള്‍ക്കു വിദേശ കറന്‍സികള്‍ മാറ്റാനും അത് ഇരട്ടിയായി വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു.

 

ഇവരില്‍ നിന്നും വ്യജ യൂറോ, ഡോളര്‍ എന്നിവയും ചില കെമിക്കല്‍ പദാര്‍ഥങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. ശേഷം നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി പ്രതികളെ ഉത്തരവാദിത്വപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു. ഇത് പോലുള്ള കുറ്റകരവും സാമൂഹിക സമാധാനം തകര്‍ക്കുന്നതുമായ  വഞ്ചനാ പ്രയോഗങ്ങളില്‍ പെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.