ദോഹയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദോഹ: തൃശൂര്‍ വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടില്‍ സുലൈമാന്‍(45)വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്ടിട നിര്‍മാണ സ്ഥലത്ത് സുലൈമാന്‍ ഓടിച്ചിരുന്ന കൊറോളയില്‍ ട്രൈലര്‍ ഇടിച്ചായിരുന്നു അപകടം. സ്വന്തമായി നിര്‍മാണ കമ്പനി നടത്തിവരികയായിരുന്നു. പരേതനായ അബ്ദുറഹ്മാെൻറയും ഖദീജയുടെയും മകനാണ്. ഭാര്യ ജാസ്മിന്‍, മക്കള്‍ സഫ്‌വാസ്, സിനാന്‍, സുഫ്യാന്‍. അബൂഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്‌.