ഭോപ്പാല്‍ സ്വദേശി അടിയേറ്റു മരിച്ചു; മലയാളി പിടിയില്‍

ദോഹ: താമസസ്ഥലത്ത് വച്ചുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെ പൊലിസ് പിടികൂടി. രണ്ടു ദിവസം മുമ്പ് രാത്രി വുകൈറിലാണ് സംഭവം. ഭോപ്പാല്‍ സ്വദേശി രിസ്‌വാനുല്‍ ഹഖ് (27) ആണ് മരിച്ചത്. ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിയേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ നായര്‍ പ്രശാന്ത് ശ്യാമിനെയാണ് പൊലിസ് പിടികൂടിയത്. ഇരുവരും എ സി മെക്കാനിക്കാണ്. ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തിനു ശേഷം മുങ്ങിയ കൃഷ്ണന്‍ നായരെ പിന്നീട് പൊലിസ് പിടികൂടുകയായിരുന്നു.