ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ മലയാളി മരിച്ചു

Story dated:Friday June 26th, 2015,11 21:am
ads

Untitled-1 copyദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി മരിച്ചു. പാവറട്ടി സ്വദേശിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനുമായ പുതുവീട്ടില്‍ സൈദ് മുഹമ്മദ് അബ്ദുല്ല (46)യാണ് മരണപ്പെട്ടത്. ഭാര്യ: ആരിഫ. മകന്‍: ആദില്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നത്.
മയ്യിത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് നടക്കും.