ദോഹയില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ 4 ഏഷ്യന്‍ വംശജരെ പൊലീസ് പിടികൂടി

Story dated:Wednesday July 8th, 2015,04 12:pm

6711234961_acc07b9688_b-260x260ദോഹ: വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ നാല് ഏഷ്യന്‍ വംശജരെ പൊലീസ് പിടികൂടി. സംശയാസ്പദമായ രീതിയില്‍ ഡ്രൈവ് ചെയ്ത വാഹനം പട്രോളിംഗിനിടെ പൊലീസ് പരിശോധന നടത്തിയാണ് വ്യാജമദ്യം കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും 120 പ്ലാസ്റ്റിക്ക് ബോട്ടിലുകളിലായി വ്യാജമദ്യം കണ്ടെത്തുകയായിരുന്നു. വാഹനവും മദ്യവും പിടികൂടിയ പൊലിസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മിസൈമീറില്‍ വ്യാജമദ്യം നിര്‍മിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. അല്‍ ഫസ്അയും മിസൈമീര്‍ പൊലിസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ നിര്‍മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. വ്യാജമദ്യ നിര്‍മാണത്തിലേര്‍പ്പെട്ട മൂന്ന് ഏഷ്യന്‍ വംശജരെ റെയ്ഡിലാണ് പിടികൂടിയത്. പിടിയിലായവരെ നിയമ നടപടികള്‍ക്കായി കൈമാറി.