Section

malabari-logo-mobile

ദോഹയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ കമ്മിറ്റി

HIGHLIGHTS : ദോഹ: മുപ്പതിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സംയുക്ത കമ്മിറ്റി ഉണ്ട...

imagesദോഹ: മുപ്പതിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സംയുക്ത കമ്മിറ്റി ഉണ്ടാക്കാമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി.

പ്രവാസി തൊഴിലാളികളും കമ്പനിയുടെയോ തൊഴിലുടമകളുടെയോ പ്രതിനിധികളുമടങ്ങുന്ന കമ്മിറ്റിയാണ് ഉണ്ടാക്കേണ്ടത്.

sameeksha-malabarinews

2014ലെ റിപ്പോര്‍ട്ട് പ്രകാരമാണ് സ്വകാര്യ കമ്പനികളിലുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങളും മറ്റും രമ്യമായി പറഞ്ഞു തീര്‍ക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കാമെന്ന് എന്‍ എച്ച് ആര്‍ സി അഭിപ്രായപ്പെട്ടത്.

ഇത്തരം കമ്മിറ്റികള്‍ക്ക് വ്യക്തികളില്‍ നിന്നും തൊഴിലാളി ഗ്രൂപ്പുകളില്‍ നിന്നും പരാതികള്‍ കേള്‍ക്കാന്‍ കഴിയും.

ഇത്തരം കമ്മിറ്റികള്‍ക്ക് മാനേജ്‌മെന്റിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.

പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ മാനേജ്‌മെന്റിന് മുന്നില്‍ സമര്‍പ്പിക്കുന്നതോടെ അത് പരിഹരിക്കാനുള്ള വഴി തെളിഞ്ഞുവരും.

തൊഴിലാളികളുടെ പ്രതിനിധികളായി സ്വദേശികളെ വെക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല.

പ്രവാസികളായ ആളുകള്‍ക്ക് പ്രതിനിധിയാവാം.

തൊഴില്‍ തര്‍ക്കങ്ങള്‍ക്കുപരി തൊഴിലാളികള്‍ക്ക് ജോലി മെച്ചപ്പെടുത്താനാവശ്യമായ പരിപാടികളും അവരുടെ സാമൂഹ്യ സാംസ്‌കാരിക അഭിവൃദ്ധിക്ക് വേണ്ട കാര്യങ്ങളും സംയുക്ത കമ്മിറ്റിക്ക് ചെയ്യാന്‍ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!