Section

malabari-logo-mobile

തൊഴില്‍ നിയമലംഘനം;ദോഹയില്‍ രണ്ട്‌ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികളുടെ ലൈസന്‍സ്‌ റദ്ദാക്കി

HIGHLIGHTS : ദോഹ: വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച രണ്ട്‌ റിക്രൂട്ട്‌മെന്റ്‌ കമ്പനികളുടെ ലൈസന്‍സ്‌ തൊഴിലാള...

Untitled-1 copyദോഹ: വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച രണ്ട്‌ റിക്രൂട്ട്‌മെന്റ്‌ കമ്പനികളുടെ ലൈസന്‍സ്‌ തൊഴിലാളി മന്ത്രാലയം റദ്ദാക്കി.നിയമലംഘനം സംബന്ധിച്ച് നേരത്തെ തന്നെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ന്നതിനാലാണ് അനുമതി റദ്ദാക്കിയത്.  2005ലെ എട്ടാം നമ്പര്‍ മന്ത്രാലയ ഉത്തരവിലെ 14ാം വകുപ്പിലെ നാലാം ഖണ്ഡിക നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് അല്‍ ഫദീല, അല്‍ വഫ എന്നീ കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തൊഴില്‍ സ്ഥാപനങ്ങളുമായുള്ള ഉടമ്പടിപത്രങ്ങള്‍ ഹാജരാക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഏജന്‍സികള്‍ ഇതില്‍ വീഴ്ച വരുത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തൊഴില്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ഓഫീസുകളില്‍ മന്ത്രാലയം അധികൃതര്‍ മിന്നല്‍ പരിശോധന സജീവമാക്കിയിട്ടുണ്ട്.

sameeksha-malabarinews

രാജ്യത്തേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടപടികള്‍ എളുപ്പമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ. ഈ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!