Section

malabari-logo-mobile

ദോഹ ഹമദ് രാജ്യാന്തര വിമാനത്തവളത്തിലെ ഇ ഗെയ്റ്റ് സംവിധാനം വിദേശികള്‍ക്കും ഉപയോഗിക്കാം

HIGHLIGHTS : ദോഹ: ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗെയ്റ്റ് സംവിധാനം വിദേശികള്‍ക്കും ഉപയോഗിക്കാം എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. പതിനെട്ട് വയസിന് മുകളി...

ദോഹ: ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗെയ്റ്റ് സംവിധാനം വിദേശികള്‍ക്കും ഉപയോഗിക്കാം എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. പതിനെട്ട് വയസിന് മുകളിലുള്ള ഏത് വിദേശിക്കും സൗജന്യമായി ഇ-ഗെയ്റ്റ് ഉപയോഗിക്കാം. ഇത് ഇമിഗ്രേഷന്‍ ടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വലിയ തിരക്ക് ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹമദ് വിമാനത്താവളത്തില്‍ ഇ-ഗെയ്റ്റ് സംവിധാനം സ്ഥാപിച്ചത്. രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് എളുപത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇ-ഗെയ്റ്റ് സംവിധാനം സഹായിക്കും. എന്നാല്‍ ഇ-ഗെയ്റ്റ് സംവിധാനം പ്രവാസികള്‍ക്ക് സൗജന്യമായി പ്രയോജനപ്പെട്ടാന്‍ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പത്തിനാണ് അധികൃതര്‍ വിരാമം ഇട്ടിരിക്കുന്നത്.

sameeksha-malabarinews

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പ്രവാസികള്‍ക്കും ഇ-ഗെയ്റ്റ് സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ഇ-ഗെയ്റ്റ് വഴി പുറത്തേക്കോ അകത്തേക്കും കടക്കാന്‍ കഴിയും എന്ന്  ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ള വര്‍ക്ക് ഇ-ഗെയ്റ്റ് സംവിധാനം ഉപയോഗിക്കാന്‍ അനുവാദമില്ല. ഇ-ഗെയ്റ്റ് സംവിധാനത്തിന്റെ വരവോടുകൂടി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അനുഭവപ്പെട്ടിരുന്ന വന്‍ തിരക്ക് ഒഴിവാകും എന്നാണ് പ്രതീക്ഷ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!