Section

malabari-logo-mobile

ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ ലേബര്‍ തൊഴിലാളികള്‍ക്ക്‌ സെക്കന്റ്‌ സാധനങ്ങള്‍ മിതമായ നിരക്കില്‍

HIGHLIGHTS : ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റിയായ ബര്‍വ അല്‍ ബറാഹയിലെ ചാരിറ്റി ബസാറില്‍ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സെക്കന്റ് ഹാന്റ് സാധനങ്ങ...

images (1)ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റിയായ ബര്‍വ അല്‍ ബറാഹയിലെ ചാരിറ്റി ബസാറില്‍ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സെക്കന്റ് ഹാന്റ് സാധനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നു.

ഖത്തര്‍ ചാരിറ്റിയുടെ സെക്കന്റ് ഹാന്റ് ചാരിറ്റി ബസാറിന്റെ പ്രയോജനം പതിമൂവായിരത്തോളം വരുന്ന തൊഴിലാളി താമസക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ച വസ്തുക്കളാണ് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലയില്‍ ചാരിറ്റി ബസാറില്‍ ലഭ്യമാക്കുന്നതെന്ന് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രങ്ങള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈലുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് ലഭ്യമാവുക.

ഖത്തര്‍ ചാരിറ്റിയുടെ താഇഫ് പ്രൊജക്ടും വസീഫിന്റെ ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ബര്‍വ ബറാഹയുമായി ചേര്‍ന്ന് മാത്രമല്ല, മറ്റ് സ്വകാര്യ കമ്പനികളുമായി ചേര്‍ന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ഖത്തര്‍ ചാരിറ്റിക്ക് പദ്ധതികളുണ്ടെന്ന് താഇഫ് പ്രൊജക്ടിന്റെ ഡയറക്ടര്‍ അമര്‍ അല്‍ ബുസൈരി പറഞ്ഞു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ആകര്‍ഷകമായ വിലയിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ ഖത്തര്‍ ചാരിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളെ കൂടിയാണ് സഹായിക്കുന്നതെന്നും അമര്‍ അല്‍ ബുസൈരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ റമദാനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താഇഫ് പ്രൊജക്ടിന്റെ ഭാഗമായി പ്രദര്‍ശനങ്ങളും കമ്പോളങ്ങളും ഒരുക്കിയിരുന്നു. മാത്രമല്ല, പദ്ധതിക്കു കീഴില്‍ ആര്‍ക്കും സാധനങ്ങള്‍ വാങ്ങാവുന്ന നാല് സ്ഥിരം ചാരിറ്റി മാര്‍ക്കറ്റുകളും ദോഹയില്‍ തയ്യാറാക്കിയിരുന്നു.

സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ തയ്യാറാക്കിയ ചാരിറ്റി മാര്‍ക്കറ്റിലൂടെ ഏകദേശം ഏഴായിരത്തോളം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉപകാരപ്പെട്ടിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ അഞ്ച്, 48, 47 എന്നിവിടങ്ങളിലാണ് സ്ഥിരം ചാരിറ്റി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

അല്‍ വക്‌റയിലെ ബര്‍വ സിറ്റിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഉംസൈദ്, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആസ്‌പെയര്‍ സ്‌ക്വയറിലും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ചാരിറ്റി മാര്‍ക്കറ്റുകളും പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില പ്രത്യേക മാര്‍ക്കറ്റുകള്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!