ദോഹയില്‍ ഇന്ത്യന്‍ എംബസി മാറ്റുന്നതിനെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കി

dohaദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസി മാറ്റുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ പരാതി നല്‍കി. സാധരണക്കാര്‍ക്ക്‌ എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്തേക്ക്‌ മാറ്റുന്നതിനെ തുടര്‍ന്നാണ്‌ പരാതി നല്‍കിയിത്‌. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ഖത്തര്‍(സിഐഎക്യു) ആണ്‌ പരാതി അയച്ചത്‌. ഏറെ ബുദ്ധിമുട്ടുള്ള പ്രദേശത്തേക്ക്‌ എംബസി ഏകപക്ഷീയമായ നിലപാടിനെ തുടര്‍ന്ന്‌ മാറ്റുന്നതിനെ കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്‌.

ഹിലാലില്‍ നിലവിലുളള എംബസി ഈ മാസം വെസ്റ്റ്‌ ബേയിലെ കെട്ടിടത്തിലേക്ക്‌ മാറ്റുമെന്ന്‌ അംബാസിഡര്‍ ഈയിടെ വിളിച്ചുചേര്‍ത്ത പ്രവാസി സംഘടനയുടെ യോഗത്തില്‍ അറിയിച്ചിരുന്നു. യോഗത്തില്‍ വെച്ച്‌ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക്‌ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച്‌ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശ്‌നം പരോക്ഷമായി അംഗീകരിച്ച അംബാസഡര്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ക്ക്‌ പുറംകരാര്‍ നല്‍കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയാണുണ്ടായത്‌. എന്നാല്‍ പുറം കരാര്‍ നല്‍കുന്നതിന്‌ കമ്പനികളെ ക്ഷണിക്കുന്നതിനുള്ള ടെന്‍ഡറിന്റെ പ്രാഥമിക നടപടികള്‍ പോലും ആയില്ലെന്നാണ്‌ അറിയുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്‌.

പുതിയ എംബസി കെട്ടിത്തിന് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ 100 പാര്‍ക്കിങ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍, നിര്‍ദിഷ്ട കെട്ടിടത്തിന് പുറത്ത് ഒരു വാഹനം ഇടാന്‍ പോലുമുള്ള സ്ഥലമില്ളെന്ന് ഇമെയിലില്‍ പറയുന്നു. പൊതു ഗതാഗത സൗകര്യത്തിന്‍െറ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്നം. തൊട്ടടുത്ത ബസ് സ്റ്റോപ്പ് രണ്ട് കിലോമീറ്റര്‍ ദൂരെയാണ്. 50 ഡിഗ്രിയോളം താപനില ഉയരുന്ന ചൂട് കാലത്ത് ഇത്രയും ദൂരം നടന്നു പോവേണ്ടി വരും. മറ്റൊരു മാര്‍ഗം മെട്രോ റെയിലാണ്. ഇത് പൂര്‍ത്തിയാവാന്‍ 2019 വരെ കാത്തിരിക്കണം. പൊതുപാര്‍ക്കിങ് സ്ഥലത്ത് (സിറ്റി സെന്‍റര്‍ പാര്‍ക്കിങ്) നിന്ന് എംബസിയിലേക്ക് 25 മിനിറ്റ് നടക്കേണ്ടി വരും. തിരക്കേറിയ പാര്‍പ്പിട കേന്ദ്രവും, ലബനീസ് സ്കൂള്‍, ഫ്രഞ്ച് സ്കൂള്‍ തുടങ്ങിയ കമ്യൂണിറ്റി സ്കൂളുകള്‍ നില്‍ക്കുന്ന സ്ഥലവും ആയതിനാല്‍ ഉച്ചക്ക് ശേഷവും വൈകുന്നേരങ്ങളിലും ടാക്സികള്‍ ലഭിക്കാന്‍ പോലും പ്രയാസമായിരിക്കും.
ഹിലാലിലെ വില്ല നമ്പര്‍ 19ല്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ഇന്ത്യന്‍ എംബസി സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലത്താണ്. ബസ് സ്റ്റോപ്പ് തൊട്ടടുത്ത് തന്നെയുണ്ട്. ആവശ്യത്തിന് പാര്‍ക്കിങും തിരക്കുള്ള സമയത്ത് വിശ്രമിക്കാന്‍ തൊട്ടടുത്ത് പാര്‍ക്കും ഉണ്ട്. ഭക്ഷണവും വെള്ളവും കിട്ടുന്ന കടകളും സമീപത്തുണ്ട്. മാത്രമല്ല, വിവിധ പ്രശ്നങ്ങളിലകപ്പെട്ട് എംബസിയിലത്തെുന്ന തൊഴിലാളികള്‍ക്ക് ഇതിന് തൊട്ടടുത്തുള്ള പാര്‍ക്കിലെ കാര്‍ ഷെഡ് ആശ്രയമാവാറുമുണ്ട്.