Section

malabari-logo-mobile

ദോഹയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ തുണയായി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍

HIGHLIGHTS : ദോഹ: ഇന്ത്യന്‍ എംബസിക്ക് സമീപമുള്ള പാര്‍ക്കില്‍ കഴിഞ്ഞുവന്നിരുന്ന നാല് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ കള്‍ച്ചറല്‍

dohaദോഹ: ഇന്ത്യന്‍ എംബസിക്ക് സമീപമുള്ള പാര്‍ക്കില്‍ കഴിഞ്ഞുവന്നിരുന്ന  നാല് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ തുണയായി. വീട്ടുജോലിക്കാരായിരുന്ന ഇവര്‍ ജോലിഭാരം സഹിക്കാതെ എംബസിയെ സമീപിച്ചശേഷം തിരിച്ചു പോകാനിടമില്ലാതെ പാര്‍ക്കില്‍ അഭയം തേടുകയായിരുന്നു.
കാസര്‍ഗോഡ് ചെമ്മനാട് സ്വദേശി  അറഫാത്ത് കലന്തന്‍, ആന്ധ്രപ്രദേശ് കടപ്പ സ്വദേശി വെങ്കിട്ട റെഡ്ഢി, ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി സ്വദേശികളായ സുധാകര്‍ ലങ്ക, സുധീശ് ലങ്ക എന്നിവര്‍ക്കാണ് കള്‍ച്ചറല്‍ ഫോറം സഹായഹസ്തവുമായെത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഖത്തര്‍ ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് യാത്രാ രേഖകളും ഉദാരമതികളുടെ സഹായത്തോടെ ടിക്കറ്റുകളും എത്തിച്ചുനല്‍കിയതോടെയാണ് നാലുപേര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ നാടണയാനായതെന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റും ജനസേവന വിഭാഗം കണ്‍വീനറുമായ റോഷില്‍ ഗംഗാധര്‍ പറഞ്ഞു. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ഏതാനും ദിവസങ്ങള്‍ താമസിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, തൊഴില്‍ പ്രശ്‌നത്തെത്തുടര്‍ന്ന് നാട്ടില്‍പോകാന്‍ വഴികാണാതിരുന്ന തിരുവന്തപുരം നെടുമങ്ങാട് സ്വദേശിയായ ഷംനാദ് എന്ന യുവാവിനും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ സഹായമെത്തിച്ചു. യാത്രാരേഖകള്‍ ശരിയാക്കാനും വിമാനടിക്കറ്റ് വാങ്ങിക്കാനും പോകുന്നതുവരെ താമസസൗകര്യം ഏര്‍പ്പെടുത്താനും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!