Section

malabari-logo-mobile

സോഷ്യല്‍ മീഡിയയില്‍ വയറലായ അനുപമ ഐഎഎസിനെ പിന്തുണച്ച്‌ പോസ്റ്റിട്ടത്‌ ദോഹയിലെ മലയാളി ഡ്രൈവര്‍

HIGHLIGHTS : ദോഹ: വിഷ ഭക്ഷ്യപദാര്‍ഥങ്ങള്‍ മലയാളികളെ കഴിപ്പിക്കുന്നതിനെതിരെ രംഗത്തു വന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയെ പിന്തുണച്ച് ഫേസ്ബുക്കിലിട്ട പോസ്റ...

Untitled-1 copyദോഹ: വിഷ ഭക്ഷ്യപദാര്‍ഥങ്ങള്‍ മലയാളികളെ കഴിപ്പിക്കുന്നതിനെതിരെ രംഗത്തു വന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയെ പിന്തുണച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിന് ഒരാഴ്ചകൊണ്ട് ലഭിച്ചത് പതിനയ്യായിരത്തിലേറെ ഷെയറുകള്‍, അയ്യായിരത്തോളം ലൈക്കുകള്‍, അഞ്ഞൂറിലേറെ കമന്റുകള്‍. ദോഹയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സിദ്ദീഖ് ഹബീബിന്റെ പോസ്റ്റിനാണ് ഇത്രയധികം ഷെയറുകളും ലൈക്കുകളും ലഭിച്ചത്.

സാധാരണ സിനിമാ താരങ്ങളുടെ ഫോട്ടോകള്‍ക്കാണ് ഇത്രയധികം ഷെയറുകളും ലൈക്കുകളും ലഭിക്കാറുള്ളത്. ഒരു സാധാരണക്കാരനിട്ട പോസ്റ്റിന് ഇത്രയേറെ പ്രതികരണം വരുന്നത് സമൂഹത്തില്‍ അനുപമ സൃഷ്ടിച്ച പ്രതികരണമാണ് കാണിക്കുന്നത്.

sameeksha-malabarinews

സിദ്ദീഖ് ഹബീബിന്റെ പോസ്റ്റ്: മലയാളികളെ വിഷം തീറ്റിക്കാന്‍ കച്ച കെട്ടിയിരിക്കുന്ന മാഫിയയുടെ ചരടുവലികളുടെ ഭാഗമായി ഈ വനിതാ ഐ എ എസ് ഓഫീസര്‍ക്ക് വക്കീല്‍ നോട്ടീസ് വന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഷ പച്ചകറികളും മറ്റു ഭക്ഷ്യ വസ്തുക്കളും കൊണ്ടുവരുന്നതിനെതിരെ നടപടി എടുത്തതാണ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി വി അനുപമ ചെയ്ത കുറ്റം.

കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അനുപമക്കെതിരെ രംഗത്ത് വന്നത്.

പ്രമുഖ കമ്പനിയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഈ കമ്പനിയുടെ ഈ മൂന്ന് ഉല്‍പന്നങ്ങളും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ നിരോധിച്ചു. മൂന്നാം തിയ്യതിയാണ് നിരോധനം നിലവില്‍ വന്നത്. ഒരാഴ്ചത്തെ സമയം നല്‍കി ഉത്പന്നങ്ങളെല്ലാം വിപണിയില്‍ നിന്ന് പിന്‍വലിപ്പിക്കുകയും ചെയ്തു.

ഇതോടെ ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും കോണ്‍ഗ്രസ് നേതാവും കൂടിയായ പ്രമുഖ ചലച്ചിത്ര താരം ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയെന്നും ഭക്ഷ്യസുരക്ഷ കമ്മിഷണറെ മാറ്റാന്‍ ചരട് വലിച്ചു തുടങ്ങിയെന്നുമാണ് ആരോപണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!