ദോഹയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തി മാലിന്യപ്പെട്ടിയില്‍ തളളിയ പ്രവാസി യുവതി കുറ്റക്കാരി

ദോഹ:പ്രസവിച്ച ശേഷം തന്റെ സ്വന്തം കുഞ്ഞിനെ മാലിന്യപ്പെട്ടിയില്‍ തള്ളിയ കേസില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഫിലിപ്പിനോക്കാരിയായ വീട്ടുജോലിക്കാരിയായ യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. പ്രതിയുടെ ശിക്ഷ കോടതി അടുത്തമാസം വിധിക്കു.

വീട്ടുജോലിക്കാരിയായിരുന്ന ഫിലിപ്പിനോ യുവതി പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഒപ്പം താമസിച്ചിരുന്ന മറ്റൊരു ജീവനക്കാരിയാണു വീട്ടുടമയെ അറിയിച്ചത്. കുഞ്ഞിന്റെ മൃതദേഹം ട്രാഷ് ബാഗിലിട്ടു സമീപത്തെ മാലിന്യപ്പെട്ടിയില്‍ തള്ളുകയായിരുന്നു. തുടർന്നു മുറി വൃത്തിയാക്കി.
സംഭവം ഒളിച്ചുനിന്നു കണ്ട മറ്റൊരു വീട്ടുജോലിക്കാരിയെയും വീട്ടുടമയെയും ഫോറൻസിക് ഡോക്ടറെയും കോടതി വിസ്തരിച്ചിരുന്നു. തന്റെ വീട്ടുജോലിക്കാരിലൊരാൾ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസിനെ വിളിച്ചതായി വീട്ടുടമ മൊഴി നൽകി.

വീട്ടുജോലിക്കാരിക്കു ഗർഭലക്ഷണം ഉള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.