Section

malabari-logo-mobile

ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഒന്‍പതാമത് ടൂര്‍ണമെന്റിന് ഇന്ന്‌ തുടക്കം

HIGHLIGHTS : ദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന ഒന്‍പതാമത് ടൂര്‍ണമെന്റിന് ദോഹ സ്റ്റേഡിയത്തില്‍ ഇന...

download copyദോഹ: ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന ഒന്‍പതാമത് ടൂര്‍ണമെന്റിന് ദോഹ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാവും. വൈകീട്ട് എട്ടു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ മാക് കോഴിക്കോട് കെ എം സി സി വയനാടിനെ നേരിടും. രണ്ടാമത്തെ മത്സരം ഒന്‍പതരയ്ക്ക് ആരംഭിക്കും. നാളെ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാന്‍ ഖത്തര്‍ 2022ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രത്യേക മാജിക് ഷോ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

മജീഷ്യന്‍ മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഫാക്കല്‍റ്റിയും പ്രമുഖ മജീഷ്യനുമായ ഹാരിസ് താഹ അവതരിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങള്‍ കാണികള്‍ക്ക് പുതിയ ദൃശ്യ വിരുന്നായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് ആറു മണിക്ക് തുടങ്ങുന്ന ഉദ്ഘാടന പരിപാടിയില്‍ ഖത്തര്‍ ആഭ്യന്തര വകുപ്പ്, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഖത്തര്‍ 2022 എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

sameeksha-malabarinews

വിവിധ ഇന്ത്യന്‍ സംഘടന പ്രതിനിധികളും സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഇക്കുറി വെസ്റ്റേണ്‍ യൂണിയന്‍- സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായി മത്സരിക്കുന്നത്.

മാക് കോഴിക്കോട്, കെ എം സി സി വയനാട്, സി എഫ് ക്യു കോഴിക്കോട്, കെ എം സി സി കണ്ണൂര്‍, കെ എം സി സി മലപ്പുറം, കെ എം സി സി പാലക്കാട്, ടി വൈ സി തൃശൂര്‍, കെ എം സി സി തൃശൂര്‍, സ്‌കിയ തിരുവനന്തപുരം, സി എഫ് ക്യു പത്തനംതിട്ട, കെ എം സി സി കാസര്‍കോഡ്, കെ പി എ ക്യു കോഴിക്കോട്, നാദം തൃശൂര്‍, കെ എം സി സി കോഴിക്കോട്, എഡ്‌സോ എറണാകുളം, മംവാഖ് മലപ്പുറം എന്നീ ടീമുകളാണ് ഈ വര്‍ഷം മത്സരിക്കുന്നത്. മത്സരം കാണാനെത്തുവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകമായി ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!