Section

malabari-logo-mobile

ദോഹ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ;പിടിക്കപ്പെട്ടാല്‍ പ്രവാസികളെ നാടുകടത്തും

HIGHLIGHTS : ദോഹ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്തപിഴ ചടുമത്തിക്കൊണ്ടുള്ള കരട് നിയമത്തിന് ഉപദേശക സമിതിയുടെ അംഗീകാരം. മാനുഷിക ഭക്ഷണ നിയന്ത്ര...

ദോഹ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്തപിഴ ചടുമത്തിക്കൊണ്ടുള്ള കരട് നിയമത്തിന് ഉപദേശക സമിതിയുടെ അംഗീകാരം. മാനുഷിക ഭക്ഷണ നിയന്ത്രണ ചട്ടങ്ങൾ സംബന്ധിച്ച 1990- ലെ എട്ടാം നമ്പർ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ കരട് നിയമം തയ്യാറാക്കിയത്. പുതിയ ഭേദഗതി പ്രകാരം നിയമ ലംഘകർക്ക് കുറഞ്ഞത് ആറ്് മാസവും പരമാവധി ഒരു വർഷവും തടവും 7,000 മുതൽ 15,000 റിയാൽ വരെ പിഴയും ചുമത്തും. മാനുഷിക ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണ ഉത്പന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്കാണ് ഈ ശിക്ഷ നൽകുന്നത്. ലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.

മോശം അല്ലെങ്കിൽ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് ഉപഭോക്താവിന് സ്ഥിരമായ വൈകല്യം ഉണ്ടായാൽ തടവ് രണ്ട് മുതൽ നാല് വർഷം വരെയും പിഴത്തുക 15,000 മുതൽ 30,000 റിയാൽ വരെയുമാണ്. ഉപഭോക്താവിന് മരണം സംഭവിച്ചാൽ ശിക്ഷ ഇരട്ടിയാകും. ഇറക്കുമതി ചെയ്യുന്ന അല്ലെങ്കിൽ ഭക്ഷ്യ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാൽ പരമാവധി ഒരു വർഷം വരെ തടവും 15,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും.

sameeksha-malabarinews

ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടാതെ ഇറക്കുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്താൽ രണ്ടാഴ്ച മുതൽ രണ്ട് മാസം വരെ തടവും 300 മുതൽ 2,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ പിഴയോ തടവോ ഏതെങ്കിലും ഒന്ന് അനുഭവിക്കണം. നിയമലംഘകരുടെ ചെലവിലാണ് ഉപയോഗയോഗ്യമല്ലാത്ത ഉത്പന്നങ്ങൾ നശിപ്പിക്കുന്നത്. കൂടാതെ ലംഘനം നടത്തിയ സ്ഥാപനങ്ങൾ ഒന്നു മുതൽ മൂന്ന് മാസം വരെ അടച്ചിടും. ലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പ്രവാസികളായ ലംഘകരെ നാടുകടത്തുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!