Section

malabari-logo-mobile

ദോഹയില്‍ കാലാവധി കഴിഞ്ഞ 2,500 കിലോ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു

HIGHLIGHTS : ദോഹ: ഇറച്ചി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പണികിട്ടും. കാലവധി കഴിഞ്ഞ ഇറച്ചി വ്യാജ കാലാവധി തിയ്യതി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത്...

ദോഹ: ഇറച്ചി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പണികിട്ടും. കാലവധി കഴിഞ്ഞ ഇറച്ചി വ്യാജ കാലാവധി തിയ്യതി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം വ്യാജ തിയ്യതി പതിച്ച കാലാവധി തീര്‍ന്ന 2,500 കിലോ ഇറച്ചി ദോഹ നഗരസഭ അധികൃതര്‍ പിടികൂടി നശിപ്പിച്ചു.

ദോഹ നഗരസഭയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യവസായ മേഖലയിലെ സംഭരണശാലയില്‍ നിന്ന് ഇറച്ചി പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ ഇറച്ചിയുടെ ലേബലുകളില്‍ പുതിയ വ്യാജ തീയതി വെച്ചാണ് വിപണിയിലെത്തിക്കുന്നത്.

sameeksha-malabarinews

മാനുഷിക ഭക്ഷ്യ നിയന്ത്രണ നിയമം സംബന്ധിച്ച 1990 ലെ എട്ടാം നമ്പര്‍ നിയമപ്രകാരം ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഇറച്ചി നശിപ്പിക്കുകയും കേസ് കൂടുതല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!