Section

malabari-logo-mobile

ദോഹയില്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലും മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തിലും ഐന്‍ ഖാലിദിലെ വില്ലയിലും തീപിടുത്തം

HIGHLIGHTS : ദോഹ: അബൂ ഹമൂറില്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലും ഇ-റിംഗ് റോഡിലെ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തിലും ഐന്‍ ഖാലിദിലെ വില്ലയിലും തീപിടുത്തം. ഇന്നലെ ഉച്...

ain khalidദോഹ: അബൂ ഹമൂറില്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിലും ഇ-റിംഗ് റോഡിലെ മാലിന്യ നിര്‍മാര്‍ജ്ജന കേന്ദ്രത്തിലും ഐന്‍ ഖാലിദിലെ വില്ലയിലും തീപിടുത്തം. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. ഹോള്‍സെയില്‍ മാര്‍ക്കറ്റിന് സമീപത്തെ വഴികള്‍ പൊലീസ് വഴിതിരിച്ചു വിട്ടു.

sameeksha-malabarinews

ഒമാനി മാര്‍ക്കറ്റിന് സമീപമാണ് തീ ആദ്യം പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അല്‍ നജ്‌റാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ എ സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.

കഠിന പരിശ്രമം നടത്തിയാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്.

ഒരു നിരയിലുള്ള പതിനൊന്നോളം കടകള്‍ കത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അല്‍ഹിറ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. ബൂമതാര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, അല്‍ ഇഫ്തിഹാര്‍, അല്‍ഫ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളും കത്തിനശിച്ചതായാണ് വിവരം. ഇവയെല്ലാം മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഓരോ കടയിലും ദശലക്ഷ കണക്കിന് റിയാല്‍ നഷ്ടം വരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇറാനികളുടെ കടകളും കത്തിയതായി റിപ്പോര്‍ട്ടുണ്ട്.

കട്ടിയുള്ള കറുത്ത ഉയരുന്നത് ഏറെ ദൂരെയുള്ള കോര്‍ണിഷില്‍ നിന്നുപോലും കാണാനാവുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇ-റിംഗ് റോഡിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രത്തിലുണ്ടായ അഗ്നിബാധ വളരെ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.

ചൂടുകാലത്ത് രാജ്യത്ത് തീപിടുത്തം പതിവാണ്. ഈ മാസം മാത്രം ഒരു ഡസനിലേറെ തീ പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം നാല് തീപിടുത്തങ്ങള്‍ നടന്നതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് തീപിടുത്തങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ഒന്ന് റയ്യാനിലുമാണ് ഉണ്ടായത്.

ദോഹ: ഏഷ്യന്‍ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആഭ്യന്തര മന്ത്രാലയം ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രവാസികളും കുടുംബങ്ങളുമടങ്ങിയ ആയിരക്കണക്കിന് പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍, അല്‍ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് ഈദിന്റെ രണ്ട് ദിവസങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് കമ്മ്യൂണിറ്റികളില്‍ നിന്നുള്ള കലാകാരന്മാരും പോപ്പിന്‍സ്, സരിഗ എന്നീ ഓര്‍ക്കസ്ട്ര ടീമുകളും പരിപാടികള്‍ നടത്തി. പരമ്പരാഗത ഗാനങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയവ കാഴ്ചക്കാര്‍ ആസ്വദിച്ചു.

ഗതാഗത ബോധവത്ക്കരണ പരിപാടികളും അരങ്ങേറി. ഗതാഗത, കാല്‍നട നിയമങ്ങള്‍ പഠിപ്പിക്കുന്ന ബോധവത്ക്കരണ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

അല്‍ ഖോറിലെ സമാപന പരിപാടിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, കമ്മ്യൂണിറ്റി പൊലീസ് വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സായദ് അല്‍ മുഹന്നദി എന്നിവര്‍ പങ്കെടുത്തു. റമദാന്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഇരുവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാഗ്യനറുക്കെടുപ്പില്‍ വിജയികളായ രണ്ടായിരത്തോളം പേര്‍ക്കും സമ്മാനങ്ങള്‍ നല്കി. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഖത്തര്‍ ടീമുകള്‍ തമ്മില്‍ രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറി. ഖത്തറും ശ്രീലങ്കയും തമ്മില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കന്‍ ടീം ജേതാക്കളായി. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത , ഇബ്‌നു അജ്യാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ മഹ്ദി ബിന്‍ അജ്യാന്‍ അല്‍ അഹ്ബാബി എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!