ഈദ്‌ നമസ്‌കാരത്തിനെത്തിയ കുടുംബത്തിന്റെ കാറിന്‌ തീപിടിച്ചു

Untitled-1 copyദോഹ: അല്‍സദ്ദ് സ്‌പോര്‍സ് ക്ലബ്ബിനു സമീപമുള്ള ഓപണ്‍ എയര്‍ ഗ്രൗണ്ടില്‍ എസ് യു വി കാറിന് തീപിടിച്ചു. ഈദ് നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. അഗ്നിശമന സേനാ വിഭാഗം ഉടന്‍ കുതിച്ചെത്തി തീയണച്ചു. ഈദ് നമസ്്കാരത്തിനായി പോയ കുടുംബത്തിന്റേതായിരുന്നു കാര്‍ എന്ന് കരുതുന്നു. തീപിടിക്കുന്ന സമയത്ത് കാറില്‍ ആളുണ്ടായിരുന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍, പ്രാര്‍ഥനയ്ക്ക് പോയ സമയത്ത് കാര്‍ ഓഫാക്കാതിരുന്നതിനെ തുടര്‍ന്ന് അമിതമായി ചൂടായതാവാം തീപിടിത്തത്തിന് കാരണമെന്ന് ദൃക്്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞു.