ദോഹയില്‍ സെയ്‌ലിയ സ്‌പോര്‍ട്‌സ് ക്ലബ്ബിനു സമീപത്തെ ഫാമില്‍ തീപ്പിടുത്തം

Submarine_Fireദോഹ: സെയ്‌ലിയ സ്‌പോര്‍ട്‌സ് ക്ലബ്ബിനു സമീപത്തെ ഫാമില്‍ തീപ്പിടുത്തം. ഫാമിലെ കാബിനുകളിലൊന്നിന് തീപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗങ്ങളും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.