ദോഹ എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം;കൈവരികള്‍ തകര്‍ത്ത് കാര്‍ അടിപ്പാതയില്‍ വീണു

ദോഹ: ദോഹ എക്‌സ്പ്രസ്‌വേ(അല്‍ ഷമാല്‍ റോഡ്)യില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഫെബ്രുവരി 22 സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം രാത്രി ഭായനകമായ രീതിയില്‍ അപകടം സംഭവിച്ചത്. നേരെ മുകളിലുള്ള ഖലീഫ അല്‍ അത്തിയ ഇന്റര്‍സെക്ഷനില്‍ നിന്ന് ഒരു കാര്‍ കൈവരി തകര്‍ത്ത് ഫെബ്രുവരി 22 അടിപ്പാതയിലേക്ക് പതിക്കുകയായിരുന്നു.

കാര്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുകൊണ്ട് അതിവേഗത്തില്‍ വന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

അമിതവേഗതയില്‍ വാഹനമോടിക്കരുതെന്നും ഗതാഗത നിയമങ്ങള്‍ സര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ജനങ്ങളോ അഭ്യര്‍ത്ഥിച്ചു.