ദോഹ തൊഴില്‍ നിയമ ഭേദഗതിയില്‍ അമീര്‍ ഒപ്പുവെച്ചു

employment-contract-771x578ദോഹ: ദേശീയ തൊഴില്‍ നിയമത്തിലെ ഭേദഗതിക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി അനുമതി നല്കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് ദേശീയ വാര്‍ത്താ ഏജന്‍സി തൊഴില്‍ നിയമത്തിലെ ഭേദഗതിക്ക് അനുമതി നല്കിയ വിവരം പുറത്തുവിട്ടത്.
2004ലെ ലേബര്‍ ആക്ട് നമ്പര്‍ (14)നാണ് അമീര്‍ 2015ലെ ലോ നമ്പര്‍ (1) പ്രകാരം ഭേദഗതി അനുവദിച്ചത്. നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
പ്രവാസികള്‍ക്ക് തൊഴില്‍ മാറുന്നതിനും രാജ്യത്തു നിന്നും പുറത്തു പോകുന്നതിനും തൊഴില്‍ നിയമ ഭേദഗതിയിലൂടെ കൂടുതല്‍ എളുപ്പമാകുമെന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസം അധികൃതര്‍ ഉറപ്പ് നല്കിയിരുന്നു. കഴിഞ്ഞ ഒന്‍പത് മാസക്കാലമായി വിവിധ വകുപ്പുകള്‍ തൊഴില്‍ നിയമത്തിലെ ഭേദഗതികളെ കുറിച്ച്  ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.