ദോഹ ബാങ്ക്‌ ഇക്കോ സ്‌ക്കൂള്‍ പ്രോഗ്രാം അവാര്‍ഡുകള്‍ എട്ട്‌ സ്‌ക്കൂളുകള്‍ക്ക്‌

doha  bank award 2ദോഹ : പുതുതലമുറയെ പരിസ്ഥിതിയോട്‌ പ്രതിബദ്ധതയുള്ള പൗരന്‍മാരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ ദോഹ ബാങ്ക്‌ ആവിഷ്‌കരിച്ച ഇക്കോ സ്‌ക്കൂള്‍ പ്രോഗ്രാം അവാര്‍ഡ്‌ ഖത്തറിലെ എട്ട്‌ സ്‌ക്കൂളുകള്‍ക്ക്‌ ലഭിച്ചു. പരിസ്ഥിതി അവബോധം സമൂഹത്തിലെത്തിക്കുന്നതില്‍ സജീവപങ്ക്‌ വഹിക്കുന്ന സ്‌ക്കുളുകള്‍ക്കാണ്‌ എല്ലാ വര്‍ഷവും ദോഹ ബാങ്ക്‌ അവാര്‍ഡ്‌ നല്‍കി വരുന്നത്‌.

ചടങ്ങില്‍ ഇക്കോ സ്‌ക്കൂളിന്റെ പുതിയ ലോഗോ പ്രകാശനവും നടന്നു. ഇക്കോ സ്‌റ്റാര്‍ ട്രോഫിക്ക്‌ നാല്‌ സ്‌ക്കൂളുകള്‍ അര്‍ഹരായി. എനര്‍ജി സേവിംഗ്‌ കാറ്റഗറിയില്‍ എനര്‍ജി സേവ്‌ഡ്‌ ഈസ്‌ എനര്‍ജി പ്രൊഡ്യൂസ്‌ഡ്‌ എന്ന എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കടിയില്‍ വൈദ്യുതിയും വെള്ളവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബിര്‍ള പബ്‌ളിക്‌ സ്‌ക്കൂളിന്റെ പ്രൊജകറ്റും. സേവ്‌ ദി എനര്‍ജി എന്ന വിഷയത്തിലൂടെ ഫ്‌്‌ളൂറസെന്റ്‌ ബള്‍ബുകളുടെ ദോശഫലങ്ങളും എല്‍.ഇ.ഡി ബള്‍ബിലേക്ക്‌ മാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന പാകിസ്ഥാന്‍ എജ്യൂക്കേഷന്‍ സെന്ററിന്റെ പ്രൊജക്‌റ്റും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിന്‌ വേണ്ടി എനര്‍ജി സേവിംഗ്‌ കാമ്പയിന്‍ എന്ന ഫിലിപ്പൈന്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ഖത്തറിന്റെ പ്രൊജക്‌റ്റും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എനര്‍ജി സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള ക്രിയാത്മകമായ വഴികള്‍ പ്രോത്സാഹിപ്പിക്കുന്ന അല്‍ അഹ്‌നാഫ്‌ ബിന്‍ ഖൈസ്‌ ഇന്‍ഡിപെന്റഡന്റ്‌ പ്രിപ്പറേറ്ററി സ്‌ക്കൂളിന്റെ പ്രൊജക്‌റ്റും സമ്മാനര്‍ഹമായി.

വാട്ടര്‍ മാനേജ്‌മെന്റ്‌ കാറ്റഗറിയില്‍ വാട്ടര്‍ ആന്റ്‌ പ്ലാസ്റ്റിക്‌ ബോട്ടില്‍ വെയ്‌സ്‌റ്റ്‌ മാനേജ്‌മെന്റ്‌ എന്ന പ്രൊജറ്റില്‍ ഫിലിപ്പൈന്‍ സ്‌ക്കൂള്‍ ദോഹയും, വാട്ടര്‍ മാനേജ്‌മെന്റ്‌ എന്ന വിഷയത്തിലൂടെ വെള്ളം സംരക്ഷിക്കുന്ന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫിലിപ്പൈന്‍ ഇന്റന്‍നാഷണല്‍ സ്‌ക്കൂള്‍ ഖത്തറും സ്‌മ്മാനാര്‍ഹരായി. എന്‍വിയോണ്‍മെന്റ്‌ ഹെല്‍ത്ത്‌ കാറ്റഗറിയില്‍ ക്രിയേറ്റ്‌ ബയോ സിസ്‌റ്റം എന്ന്‌ പ്രൊജക്‌റ്റിലൂടെ അല്‍ തമകോണ്‍ ഫോര്‍ കോംപ്‌റഹെന്‍സീവ്‌ എജ്യുക്കേഷനും, വെയ്‌സ്റ്റ്‌ മാനേജ്‌മെന്റ്‌ കാറ്റഗറിയില്‍ ബെസ്റ്റ്‌ ഔട്ട്‌ ഓഫ്‌ വെയ്‌സ്റ്റ്‌ എന്ന്‌ പ്രൊജക്‌റ്റിലൂടെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളും സമ്മാനാര്‍ഹരായി.