ഖത്തറില്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌ കുറയുന്നു

Untitled-1 copyദോഹ: രാജ്യത്ത്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌ കുറയുന്നതായി രിപ്പോര്‍ട്ട്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ 8,633 ലൈസന്‍സുകളാണ്‌ പുതുതായി നല്‍കിയതെന്ന്‌ വികസന ആസൂത്രണ സ്റ്റാറ്റിസ്റ്റിക്‌സ്‌ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

അതെസമയം കഴിഞ്ഞവര്‍ഷം 9,833 ലൈസന്‍സുകളാണ്‌ അനുവദിച്ചത്‌. വാര്‍ഷിക തോതില്‍ 12.2 ശതമാനത്തിന്റെയും മാസതോതില്‍ 6.61 ശതമാനത്തിന്റെയും കുറവാണ്‌ ലൈസന്‍സ്‌ അനുവദിച്ചതിലുളളത്‌. അതെസമയം പുതിയ വാഹന രജിസ്‌ട്രേഷനുകളുടെ എണ്ണവും കുറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. 8,259 പുതിയ വാഹനങ്ങളാണ്‌ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്‌. മാസതോതില്‍ 5.79 ശതമാനത്തിന്റെ കുറവും വാര്‍ഷിക തോതില്‍ 7.6 ശതമാനത്തിന്റെ കുറവുമാണ്‌ ഇത്‌ കാണിക്കുന്നത്‌.