Section

malabari-logo-mobile

ദോഹയുടെ വികസന സ്വപ്‌നങ്ങളെ മാറ്റിമറിക്കുന്ന പബ്ലിക്ക്‌ വര്‍ക്ക്‌ അതോറിറ്റി അശ്‌ഗാല്‍ കരാറൊപ്പിട്ടു

HIGHLIGHTS : ദോഹ: വികസന സ്വപ്‌നങ്ങളെ മാറ്റിമറിക്കുന്ന വന്‍പദ്ധതിക്ക് പബ്ലിക്ക് വര്‍ക്ക്‌സ് അതോറിറ്റി അശ്ഗാല്‍ കരാറൊപ്പിട്ടു. ആറ് ബില്ല്യന്‍ 58 മില്ല്യന്‍ ഖത്തര്...

dohaദോഹ: വികസന സ്വപ്‌നങ്ങളെ മാറ്റിമറിക്കുന്ന വന്‍പദ്ധതിക്ക് പബ്ലിക്ക് വര്‍ക്ക്‌സ് അതോറിറ്റി അശ്ഗാല്‍ കരാറൊപ്പിട്ടു. ആറ് ബില്ല്യന്‍ 58 മില്ല്യന്‍ ഖത്തര്‍ റിയാലിന്റെ പദ്ധതികള്‍ക്കാണ് കരാറില്‍ ഒപ്പുവെച്ചത്. ദോഹ അഴുക്കുചാല്‍ പുനര്‍നിര്‍മാണ പദ്ധതി (ഇദ്‌രിസ്), പ്രാദേശിക പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും വികസനവും, റോഡ് വികസന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്ന 11 കരാറുകളാണ് ഇന്നലെ ഒപ്പുവെച്ചത്.
കരാര്‍ നല്കിയവയില്‍ ഭൂരിപക്ഷവും ഖത്തരി കമ്പനികളാണ്. ഖത്തറിന്റെ സ്വന്തം കമ്പനികളോ ഖത്തരി കമ്പനികളുമായി കൂടിച്ചേര്‍ന്നുള്ള അന്താരാഷ്ട്ര കമ്പനികളോ ആയവയ്ക്കാണ് 82 ശതമാനം കരാറുകളും നല്കിയിട്ടുള്ളത്. ഇവയുടെ മൂല്യം അഞ്ച് ബില്ല്യന്‍ റിയാലിലേറെ വരും. പബ്ലിക്ക് വര്‍ക്ക്‌സ് അതോറിറ്റി പ്രസിഡന്റ് എന്‍ജിനിയര്‍ നാസര്‍ ബിന്‍ അലി അല്‍ മവാലാവി ഇന്നലെ കമ്പനികളുമായി കരാറുകള്‍ ഒപ്പുവെച്ചു.
ദോഹ അഴുക്കുചാല്‍ പുനര്‍ നിര്‍മാണ പദ്ധതിയുടെ പ്രധാന ട്രങ്ക് അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായുള്ള ഒന്ന്, രണ്ട് മൂന്ന് കോണ്‍ട്രാക്ടുകളുടെ ഡിസൈനിനും നിര്‍മാണത്തിനും മൂന്ന് ബില്ല്യന്‍ 212 മില്ല്യന്‍ റിയാലാണ് കരാര്‍ ഒപ്പുവെച്ചത്. പ്രാദേശിക പദ്ധതികളിലൂടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിനും അല്‍ വക്‌റ വെസ്റ്റ് വികസനത്തിനും 287 മില്ല്യന്‍ റിയാല്‍, അല്‍ വുഖൈര്‍ സൗത്ത് ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ ഡിവിഷന്‍ പ്രൊജക്ടിന് 113 മില്ല്യന്‍ റിയാല്‍, അല്‍ വുഖൈര്‍ നോര്‍ത്ത് ഗവണ്‍മെന്റ് റഡിസന്‍ഷ്യന്‍ ഡിവിഷന്‍ പദ്ധതിയില്‍ റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും 674 മില്ല്യന്‍ റിയാല്‍, അല്‍ മെഷാഫ് വെസ്റ്റ് റോഡുകളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും വികസനത്തിന് 518 മില്ല്യന്‍ റിയാല്‍, സല്‍വാ റോഡ് പ്രൊജക്ടിന്റെ നോര്‍ത്ത് അല്‍ സൈലിയി റോഡ്‌സ് ആന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ വികസനത്തി്‌ന 573 മില്ല്യന്‍ റിയാല്‍ എന്നിങ്ങനെയാണ് കരാറുകള്‍ ഒപ്പുവെച്ചത്.
റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഇ റിംഗ് റോഡിനും നജ്മ സ്ട്രീറ്റ് പദ്ധതിക്കും 234 മില്ല്യന്‍ റിയാല്‍, റൗദത്ത് റാഷിദില്‍ നിന്നുമുള്ള ഉം ഗാം റോഡ് പദ്ധതിക്ക് 390 മില്ല്യന്‍ റിയാല്‍ എന്നിവയാണ് കരാറിലുള്ളത്.
തെക്കന്‍ ദോഹയിലെ 45 കിലോമീറ്റര്‍ നീളം വരുന്ന മെയിന്‍ ട്രങ്ക് അഴുക്കുചാല്‍ നിര്‍മാണവും വിലങ്ങനെ 70 കിലോമീറ്റര്‍ അഴുക്കുചാല്‍ നിര്‍മിക്കുന്ന വന്‍ പദ്ധതിയും ഇതിന് കീഴില്‍ വരും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!