Section

malabari-logo-mobile

ഖത്തറില്‍ നാഡിവ്യൂഹങ്ങളെ ബാധിക്കുന്ന അപകടകാരി ബാക്ടീരിയയെ കണ്ടെത്തി

HIGHLIGHTS : ദോഹ: ഖത്തറില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തി. ഖത്തറിലെ മരുഭൂമികളിലാണ്‌ ഇവയുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്‌. സ്‌...

doha 1 copyദോഹ: ഖത്തറില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തി. ഖത്തറിലെ മരുഭൂമികളിലാണ്‌ ഇവയുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്‌. സ്‌മൃതിനാശം, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന മാരക വിഷാംശള്ള ബാക്ടീരയകള്‍ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ ഉറങ്ങിക്കിടക്കുകയാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഗള്‍ഫ്‌ യുദ്ധകാലത്ത്‌ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്‌ത്‌ മടങ്ങിയെത്തിയ അമേരിക്കന്‍ സൈനികരിലാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞരമ്പുകളെ ബാധിക്കുന്ന പ്രത്യേക തരം അസുഖങ്ങളെ തുടര്‍ന്നാണ്‌ ഗവേഷണങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.

ഖത്തറിലെ മരുഭൂമിയില്‍ കണ്ടെത്തിയ ബിഎംഎഎ വിഷാംശം കുരങ്ങുകളില്‍ പരീക്ഷിച്ചപ്പോള്‍ 140 ദിവസത്തിനുള്ളില്‍ സ്‌മൃതി നാശം,വിറവാതം പോലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി റോയല്‍ സൊസൈറ്റി ഓഫ്‌ ലണ്ടന്‍ കണ്ടെത്തിയിരുന്നു. അതെസമയം ഈ വിഷാംശം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ എങ്ങിനെ ബാധിക്കും എന്നത്‌ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മരുഭൂമികളിലെ ജൈവ ആവാസ വ്യവസ്ഥകളില്‍ കാണപ്പെടുന്ന സിയനോ ബാക്‌റ്റീരിയകളാണ്‌ രോഗമുണ്ടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈ ബാക്ടീരിയകള്‍ വരണ്ട ചെളിയുടെ രൂപത്തിലുള്ളവയാണെന്നും ഇതിനെ നഗ്ന നേത്രങ്ങള്‍ക്കൊണ്ട്‌ കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

sameeksha-malabarinews

ഈ ബക്ടീരിയയെ കൈകൊണ്ട്‌ തൊടുമ്പോള്‍ ചെളി പൊടിഞ്ഞ്‌ പോവുകയും ബാക്ടീരിയ പൊടിയാതിരിക്കുകയും ചെയ്യുമെന്നും ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ പ്രൊഫസര്‍ റീനി റിച്ചര്‍ വ്യക്തമാക്കി. ഗള്‍ഫ്‌ യുദ്ധ കാലത്ത്‌ ടാങ്കറുകളുടെയും മരുഭൂമിയിലൂടെയുമുള്ള സഞ്ചാരമാകാം സൈനീകരില്‍ ഈ ബാക്ടീരിയകള്‍ എത്താന്‍ കാരണമെന്നാണ്‌ നിഗമനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!