ദോഹയില്‍ വ്യാജ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങിയ ആളെ സിഐഡി വിഭാഗം അറസ്‌റ്റ്‌ ചെയ്‌തു

imagesദോഹ: വ്യാജ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ഏഷ്യന്‍ വംശജനെ സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തു. വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നയാളെ കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു ഹോട്ടലിലാണ് താമസിക്കുന്നതെന്ന് മനസ്സിലാവുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂഷനുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് താമസസ്ഥലത്തു നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മുറിയില്‍ നടത്തിയ റെയ്ഡില്‍ 15 വ്യാജ ക്രഡിറ്റ് കാര്‍ഡുകളും മൂന്ന് ലേഡീസ് ഹാന്റ്ബാഗുകളും പെയ്‌മെന്റ് സ്ലിപ്പുകളും സി ഐ ഡി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ വ്യാജ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി ഇയാള്‍ സമ്മതിച്ചു. നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് ഇയാളെ കൈമാറി.