ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ്

ദോഹ: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് നടത്തുന്നു. മാര്‍ച്ച് 25 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് സര്‍വീസ് നടത്തുകയെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇപ്പോള്‍ നിലവില്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്. ഐഎക്‌സ് 0475 കൊച്ചി-ദോഹ വിമാനം കൊച്ചിയില്‍ നിന്ന് രാത്രി 11.30 നു പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 1.15 ന് എത്തും. ഐഎക്‌സ് 0476 ദോഹ-കൊച്ചി വിമാനം ദോഹയില്‍ നിന്ന് പുലര്‍ച്ചെ 2.15 ന് പുറപ്പെട്ട് രാവിലെ 9.10 ന് കൊച്ചിയിലെത്തും.